വിപണിയില്‍ തരംഗം സൃഷ്ടിക്കാനൊരുങ്ങി യമഹ; പുതിയ രണ്ട് മോഡല്‍ ബൈക്കുകള്‍ ഉടന്‍ ഇറങ്ങും

വിപണിയില്‍ തരംഗം സൃഷ്ടിക്കാനൊരുങ്ങി യമഹ പുതിയ രണ്ട് മോഡല്‍ ബൈക്കുകള്‍ ഇറക്കുന്നു. സല്യൂട്ടോ 125, സല്ല്യൂട്ടോ ആര്‍എക്സ് എന്നീ മോഡലുകളാണ് പുതിയ വാഹനങ്ങള്‍.

ഉപഭോക്താവിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി യുബിസി സാങ്കേതിക വിദ്യയിലാണ് ക്രക്സിനും വൈബിആറിനും പകരക്കാരായിസല്യൂട്ടോ ആര്‍എക്സ്, സല്യൂട്ടോ 125 എന്നീ ബൈക്കുകള്‍ യമഹ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

52,000 മുതല്‍ 60,500 രൂപ വരെയാണ് ഈ ബൈക്കുകളുടെ വില. മറ്റു മാറ്റങ്ങളൊന്നും തന്നെ വാഹനത്തില്‍ കമ്പനി വരുത്തിയിട്ടില്ല.

ഈ രണ്ട് മോഡലുകളില്‍ യൂണിഫൈഡ് ബ്രേക്കിംങ് സിസ്റ്റവും (യുബിഎസ്) യമഹ അവതരിപ്പിച്ചിട്ടുണ്ട്.

125 സിസിക്ക് താഴെ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് യൂണിഫൈഡ് ബ്രേക്കിംങ് സിസ്റ്റം അല്ലെങ്കില്‍ കോംപ് ബ്രേക്കിങ് സംവിധാനം ഒരുക്കണമെന്ന കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് (യുബിസി) സാങ്കേതികവിദ്യയില്‍ കമ്പനി ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here