ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ.
ലോകോത്തര ബാറ്റ്‌സ്മാനായ കോഹ്ലി ലോകത്ത് ഏറ്റവും മോശം സ്വഭാവമുള്ള കളിക്കാരനുമാണെന്ന് നസറുദ്ദീന്‍ ഷാ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോപിച്ചു. കളിക്കളത്തിലെ മികവെല്ലാം കോഹ്ലിയുടെ അഹങ്കാരത്തിലും മോശം പെരുമാറ്റത്തിലും മുങ്ങിപ്പോകുകയാണ്.
മുമ്പ് താനടക്കമുള്ള ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിച്ച ആരാധകനോട് രാജ്യം വിടാന്‍ പറഞ്ഞ കോഹ്ലിയുടെ പ്രസ്താവനയെ പരിഹസിച്ചുകൂടിയാണ് ഷായുടെ പോസ്റ്റ്. തനിക്ക് രാജ്യം വിടാന്‍ ഉദ്ദേശ്യമില്ല എന്ന വാചകത്തോടെയാണ് ഷാ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഫീല്‍ഡില്‍ കോഹ്ലിയുടെ പെരുമാറ്റംവ്യാപക വിമര്‍ശനത്തിനിടയാക്കുന്നതിനിടെയാണ് നസറുദ്ദീന്‍ ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്. ഓസീസ് ക്യാപ്റ്റന്‍ ടിം പെയിനുമായി മൈതാനത്ത് കൊമ്പു കോര്‍ത്ത വിരാടിനെ പിന്തിരിപ്പിക്കാന്‍ അമ്പയര്‍ക്ക് തന്നെ ഇടപെടേണ്ടി വന്നിരുന്നു.
കോഹ്ലിക്കെതിരായ പരാമര്‍ശത്തെ അനുകൂലിച്ചും വിമര്‍ശിച്ചുമുള്ള പ്രതികരണങ്ങളാണ് ഷായുടെ ഫേസ്ബുക്ക് പേജ് നിറയെ.
പണത്തിന് വേണ്ടി മൂന്നാംകിട ചിത്രങ്ങളിലഭിനയിക്കുന്ന ഷായ്ക്ക് കോഹ്ലിയെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ലെന്നും ചലചിത്ര മേഖലയ്ക്ക് ഷായുടെ സംഭാവനയെക്കാള്‍ മികവുറ്റതാണ് കളിക്കളത്തില്‍ കോഹ്ലിയുടെ പ്രകടനങ്ങളെന്നും ആരാധകര്‍ പറയുന്നു.
അസഭ്യവര്‍ഷത്തിനൊപ്പം മാര്‍ക്ക് ആന്റണിയുടെ ‘യു ടു ബ്രൂട്ടസ്’ പ്രയോഗവും ഉടന്‍ ഇന്ത്യ വിടുകയെന്ന പരാമര്‍ശങ്ങളും ക്രിക്കറ്റ് പ്രേമികളുടെ പ്രതികരണങ്ങളായുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here