ജനവിരുദ്ധഭരണത്തിന് മറുപടി നല്‍കി ജനങ്ങള്‍; മോദി നേരിട്ട് പ്രചരണം നടത്തിയ 70ശതമാനം മണ്ഡലങ്ങളും ബിജെപിക്ക് സമ്മാനിച്ചത് വന്‍തോല്‍വി

ദില്ലി: അടുത്ത കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ നരേന്ദ്രമോദി നേരിട്ടെത്തി പ്രചരണം നടത്തിയ 70 ശതമാനം മണ്ഡലങ്ങളും ബിജെപിക്ക് സമ്മാനിച്ചത് തോല്‍വി.

80 മണ്ഡലങ്ങളിലായി മുപ്പതോളം സ്ഥലങ്ങളില്‍ മോദി സംസാരിച്ചു. അതില്‍ 23 മണ്ഡലങ്ങളില്‍ ബിജെപി ജയിക്കുകയും 57 മണ്ഡലങ്ങളില്‍ തോല്‍ക്കുകയും ചെയ്തു. ഇന്ത്യാസ്പെന്‍ഡ് നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

മധ്യപ്രദേശിലും രാജസ്ഥാനിലും 22 തെരഞ്ഞെടുപ്പ് റാലികള്‍ മോഡി നടത്തിയിരുന്നു. എന്നാല്‍ അവിടങ്ങളിലെ 54 സീറ്റുകളില്‍ 22 എണ്ണത്തില്‍ മാത്രമായിരുന്നു ബിജെപി വിജയം.

ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലായി എട്ട് പ്രചരണറാലികളും മോഡി നടത്തി. ഇതില്‍ 26 മണ്ഡലങ്ങളില്‍ കേവലം ഒരെണ്ണത്തില്‍ മാത്രമായിരുന്നു ബിജെപിക്ക് ജയിക്കാനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News