പ്രളയത്തെ അതിജീവിക്കാന്‍ കെല്‍പ്പുള്ള വീടുമായി ഒരു മനുഷ്യന്‍

മഹാപ്രളയത്തെ അതിജീവിച്ച കേരളത്തില്‍ ഇപ്പോള്‍ വരുന്നത് പ്രതീക്ഷകളുടെ വാര്‍ത്തകളാണ്. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ ഏറെ.

എന്നാല്‍ പ്രളയത്തെ അതിജീവിക്കുന്ന വീട് നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യയുമായെത്തിയിരിക്കുകയാണ് ചങ്ങനാശേരി സ്വദേശി ഗോപാലകൃഷ്ണന്‍ ആചാരി.

മഹാ പ്രളയത്തിന്റെ താണ്ഡവത്തില്‍ കിടപ്പാടം നഷ്ടമായത് പതിനായിരങ്ങള്‍ക്കാണ്. ഇന്നും ഇവരുടെ ദുരിതങ്ങള്‍ക്ക് പൂര്‍ണ അറുതിവന്നിട്ടില്ല.

അതിനിടയിലാണ് പ്രളയത്തെ അതിജീവിക്കുന്ന വീടുനിര്‍മ്മാണ ആശയവുമായി കോട്ടയം ചങ്ങനാശേരി സ്വദേശി ഗോപാലകൃഷ്ണന്‍ ആചാരി രംഗത്ത് വന്നിട്ടുള്ളത്.

വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ വീട് വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കും. അതും കെട്ടിടത്തിന് യാതൊരു വിധ അനക്കവും ഉണ്ടാകാതെ.

അടിയിലെ മണ്ണ് പൂര്‍ണമായി ഒഴുകി പോയാലും കെട്ടിടം താഴുകയോ ചരിയുകയോ പൊട്ടലുണ്ടാവുകയോ ചെയ്യില്ല.

പ്രളയത്തെയെന്നല്ല മറ്റ് പ്രകൃതി ദുരന്തങ്ങളെയും അതിജീവിക്കുന്ന വീടുകള്‍ നിര്‍മിക്കാനാകും എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.

കോണ്‍ക്രീറ്റ് കെട്ടിട നിര്‍മാണത്തേക്കാള്‍ വളരെ ചിലവ് കുറഞ്ഞതും കാലപ്പഴക്കം ലഭിക്കുമെന്നും നിര്‍മ്മാതാവ് അവകാശപ്പെടുന്നു.

ഭാരം കുറവായിരിക്കും. മര ഉരുപ്പടികള്‍, കരിങ്കല്ല്, മണ്ണ്, മണല്‍, സിമന്റ് എന്നിവയൊന്നും ഈ കെട്ടിട നിര്‍മാണത്തിന് ആവശ്യമില്ല.

അതു കൊണ്ട് തന്നെ ഒരു പരിധി വരെ പ്രകൃതിയെ സംരക്ഷിക്കാനുമാകും. ഏത് രീതിയിലും എത്ര വലുപ്പത്തില്‍ വേണമെങ്കിലും ഇവ നിര്‍മിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.

സാങ്കേതിക വിദ്യയില്‍ മാറ്റം വരുത്തിയാല്‍ ഭൂമികുലുക്കത്തെപ്പോലും അതിജീവിക്കാനാവുന്ന കെട്ടിടങ്ങളുണ്ടാക്കാനാകുമെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News