ഐപിഎല്‍ ലേലം: പണംവാരി യുവതാരങ്ങള്‍, യുവരാജിനെയും മക്കല്ലത്തിനെയും ആര്‍ക്കും വേണ്ട

ഐപിഎല്‍ താരലേലം അവസാനിക്കുമ്പോള്‍ എല്ലാവരെയും ഞെട്ടിക്കുന്ന രീതിയില്‍ ഉള്ള വിലപേശലുകള്‍ ആണ് നടന്നത്.

ഇന്ത്യന്‍ താരങ്ങളായ ജയദേവ് ഉനദ്കട്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ വിലയേറിയ താരങ്ങളായി മാറി.

8 കോടി 40 ലക്ഷം രൂപയ്ക്കാണ് ഇരുവരു വിറ്റുപോയത്. ഉനദ്കടിനെ രാജസ്ഥാന്‍ വരുണിനെ പഞ്ചാബും ആണ് സ്വന്തമാക്കിയത്.

തന്റെ ബേസ് പ്രൈസായ 20 ലക്ഷത്തില്‍ നിന്നുമാണ് വരുണിനെ 8 കോടിക്ക് പഞ്ചാബ് സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് താരമായ സാം കൂറന്‍ ആണ് തൊട്ടടുത്ത സ്ഥാനത്ത് ഉള്ളത്. 7 കോടി 20 ലക്ഷത്തിന് പഞ്ചാബ് തന്നെയാണ് സാമിനെ സ്വന്തമാക്കിയത്.

കോളിന്‍ ഇന്‍ഗ്രാം ഡല്‍ഹി 6 കോടി 40 ലക്ഷം, വെസ്റ്റ് ഇന്‍ഡീസിന്റെ കാര്‍ലോസ് ബ്രത്ത്‌വെയ്റ്റ് 5 കോടി, ഇന്ത്യന്‍ താരം അക്‌സര്‍ പട്ടേല്‍ 5 കോടി, മോഹിത് ശര്‍മ്മ 5 കോടി, ശിവം ഡൂബേ 5കോടി എന്നിങ്ങനെ പോകുന്നു വിലയേറിയ മറ്റ് താരങ്ങള്‍.

മൊത്തം 351 കളിക്കാരാണ് ലേലത്തിന് ഉണ്ടായിരുന്നത്. വമ്പന്‍ താരങ്ങളില്‍ യുവരാജ്, മക്കല്ലം എന്നിവരെ ആരും എടുത്തില്ല.

മനോജ് തിവാരി, ചേതേശ്വര്‍ പൂജാര, ഷോണ്‍ മാര്‍ഷ്, സൗരഭ് തിവാരി, ഹാഷിം ആംല, എയ്ഞ്ചലോ മാത്യൂസ്, കോറി ആന്‍ഡേഴ്‌സണ്‍, വിനയ് കുമാര്‍, കെയ്ന്‍ റിച്ചാര്‍ഡസണ്‍, മോണ് മോര്‍ക്കല്‍, സ്‌റ്റെയ്ന്‍ എന്നിവരാണ് വിറ്റുപ്പോകാത്ത് മറ്റ് പ്രമുഖര്‍.

മലയാളിയായ  സച്ചിന്‍ ബേബി  വിറ്റുപ്പോയില്ല. മലയാളികള്‍ക്ക് സന്തോഷമായി കര്‍ണാടകയ്ക്ക് വേണ്ടി കളിക്കുന്ന മലയാളി താരം ദേവദത്ത് പടിക്കലിനെ ബാംഗ്ലൂര്‍ സ്വന്തമാക്കി. അതേസമയം കേരള രഞ്ജി ഡതാരം ജലജ് സക്സേനയെ 25 ലക്ഷത്തിന് ഡല്ഹി സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News