ഓഹരി വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 100 പോയിന്റ് ഉയര്‍ന്നു

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി.

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 100 പോയിന്റ് ഉയര്‍ന്ന് 36,457ലാണ് വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 50 പോയിന്റ് ഉയര്‍ന്ന് 10,952ലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്ത്യന്‍ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിന്‍സീവ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികള്‍ നിഫ്റ്റിയില്‍ നേട്ടത്തിലാണ്. 12ല്‍ 11 പൊതുമേഖല ബാങ്കിംഗ് ഓഹരികളും 1.85 ശതമാനം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here