വനിതാ മതില്‍ പ്രചരണം; മോട്ടോര്‍ സൈക്കിള്‍ പര്യടനവുമായി ടെക്‌നോപാര്‍ക്കിലെ എന്‍ജിനീയര്‍

വനിതാ മതിലിന്റെ പ്രചരണത്തിനായി ടെക്‌നോപാര്‍ക്കില്‍ എന്‍ജിനീയറായ യുവാവിന്റെ മോട്ടോര്‍ സൈക്കിള്‍ പര്യടനം.

തിരുവന്തപുരം ചെമ്പഴന്തി സ്വദേശിയായ രാരുവാണ് കാസറഗോഡ് മുതല്‍ തിരുവന്തപുരം വരെ ബൈക്ക് യാത്ര നടത്തുന്നത്.

വനിതാ മതില്‍ വിജയിപ്പിക്കേണ്ടത് ഈ സാഹചര്യത്തില്‍ മലയാളികളുടെ കടമയാണെന്നാണ് ഈ യുവ എന്‍ജിനീയറുടെ അഭിപ്രായം. തിരുവന്തപുരം ചെമ്പഴന്തി സ്വദേശി രാരു ബൈക്കില്‍ കേരളം ചുറ്റുന്നത് ആദ്യമല്ല.

സാമൂഹ്യ സേവന ജീവകാരുണ്യ ഉദ്യമങ്ങളുമായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാരു നടത്തുന്നതാണ് ഈ മോട്ടോര്‍ സൈക്കിള്‍ പര്യടനം.

ഈ വര്‍ഷം ഡിസംബര്‍ 12 ന് തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡ് വരെ നടത്തിയ യാത്ര കരള്‍ രോഗം ബാധിച്ച പിഞ്ചു കുഞ്ഞിന് ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിനായിരുന്നു.

ബൈക്ക് പര്യടനം കാസറഗോഡ് എത്തിയപ്പോഴാണ് തിരിച്ചുള്ള യാത്ര വനിതാ മതിലിന് വേണ്ടിയുള്ള പ്രചരണത്തിനാകണം എന്ന് തീരുമാനിച്ചത്.

വനിതാ മതില്‍ വിജയിപ്പിക്കേണ്ടത് എല്ലാ മലയാളികളുടെയും കടമയാണെന്ന് രാരു പറഞ്ഞു.

മാനവീയം തെരുവോരം കലക്ടിവില്‍ അംഗമാണ് രാരു.2014 മുതല്‍ സാമൂഹ്യ സേവന മേഖലയില്‍ സജീവമാണ്.

കേരളത്തില്‍ നോ ഷേവ് നവംബര്‍ എന്ന ക്യാംപൈന് തുടക്കമിട്ടത് രാരുവും സുഹൃത്ത് ആന്റോസ് മാമനും ചേര്‍ന്നാണ്.

നവംബര്‍ മാസം ഷേവ് ചെയ്യാതെ ആ പണം ക്യാന്‍സര്‍ രോഗികള്‍ക്ക് മാറ്റി വെക്കൂ എന്നതാണ് നോ ഷേവ് നവംബര്‍ എന്ന ആഗോള തലത്തില്‍ നടക്കുന്ന പ്രചാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here