അമിത ചാര്‍ജ് ഈടാക്കുന്ന ഓട്ടോഡ്രവര്‍മാര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി; ഗൂഗിള്‍ മാപ്പിന്റെ പുതിയ ഫീച്ചര്‍ ഇങ്ങനെ

അമിത ചാര്‍ജ് ഈടാക്കുന്ന ഓട്ടോഡ്രവര്‍മാര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി. സാധാരണക്കാരുടെ സ്ഥിരമായുള്ള ഈ പരാതിയ്ക്ക് ഇനി ശമനമുണ്ടാകും. കാരണം ഓട്ടോചര്‍ജ് ഈടാക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്.

മാപ്പിന്‌റെ പുതിയ അപ്‌ഡേഷന്‍ അനുസരിച്ച് പോകുന്ന വഴി മാത്രമല്ല ഓട്ടോചര്‍ജും അറിയാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യാത്രികന്റെ ലോക്കേഷനും പോകേണ്ട ലോക്കേഷനും ഗൂഗിള്‍ മാപ്പില്‍ നല്‍കണം. പിന്നീടെല്ലാം മാപ്പ് നോക്കിക്കൊള്ളും.

ഇതുവഴി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് മോഡിലൂടെ പോകേണ്ട വഴിയും നിരക്കുകളും അറിയാന്‍ സാധിക്കും.

പുതിയ ഫീച്ചര്‍ ഉപയോഗിക്കുന്ന യാത്രികന് നഗരത്തിലെ എല്ലാ ഓട്ടോറിക്ഷാ റൂട്ടുകളും കൃത്യമായ തുകയും അറിയാന്‍ സാധിക്കും.

പദ്ധതിയുടെ ആദ്യഘട്ടമായി ദില്ലിയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഇതനുസരിച്ച് ദില്ലി ട്രാഫിക് പൊലീസ് നല്‍കിയ ഔദ്യോഗിക ഓട്ടോ ചാര്‍ജ് ഗൂഗിള്‍ മാപ്പില്‍ കാണിക്കും.

പുതിയ ഫീച്ചര്‍ പ്രകാരം യൂബര്‍, ഓല പോലുള്ള ഓണ്‍ലൈന്‍ ടാക്‌സികളുടെ നിരക്കുകളുമായി ഓട്ടോ നിരക്ക് താരതമ്യം ചെയ്യാനും സാധിക്കും.

തന്നെയുമല്ല യാത്രക്കാരെ ഇനി തെറ്റായ വഴികളിലൂടെ കൊണ്ടുപോയി ഡ്രൈവര്‍മാര്‍ക്ക് അമിത ചാര്‍ജ് ഈടാക്കാന്‍ കഴിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News