വരുന്നു, തുടര്‍ച്ചയായ ബാങ്ക് അവധി ദിനങ്ങള്‍

കൊച്ചി: അടുത്ത ആഴ്ച ജനങ്ങളെ കാത്തിരിക്കുന്നത് തുടര്‍ച്ചയായ ബാങ്ക് അവധി ദിനങ്ങളാണ്. ഡിസംബര്‍ 21നും 26നും പണിമുടക്കുകയും ചെയ്യുന്നതോടെ തുടര്‍ച്ചയായി ബാങ്ക് പ്രവര്‍ത്തനം നിലയ്ക്കും.

ഡിസംബര്‍ 21 ന് ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷനും ഡിസംബര്‍ 26 ന് യുണെറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനുമാണ് പണിമുടക്കുന്നത്.

ഡിസംബര്‍ 21 നും ഡിസംബര്‍ 26 നും ഇടയ്ക്ക് പണിമുടക്ക് ദിവസങ്ങള്‍, നാലാം ശനി, ക്രിസ്തുമസ്, ഞായറാഴ്ച്ച എന്നിവ വരുന്നതിനാല്‍ വരും ദിവസങ്ങളില്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ മുടക്കം നേരിടും.

ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് ലയന നീക്കത്തിനെതിരെയാണ് ഡിസംബര്‍ 26 ലെ പണിമുടക്ക്. പ്രധാനമായും ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്ന ആവശ്യമുന്നയിച്ചാണ് ഡിസംബര്‍ 21 ലെ പണിമുടക്ക്.

ഇത്രയും ദിവസം തുടര്‍ച്ചയായി ബാങ്കുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെയും അത് ബാധിക്കാന്‍ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News