പ്രളയത്തില്‍ സ്വന്തമായിരുന്നതെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സാന്ത്വനമായി കെയര്‍ഹോം പദ്ധതി; സഹകരണ വകുപ്പ് നിര്‍മ്മിച്ചു നല്‍കുന്നത് 2000 വീടുകള്‍

പ്രളയ ബാധിത മേഖലകളില്‍ സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയര്‍ഹോം പദ്ധതി സംസ്ഥാനത്ത് പുരോഗമിക്കുന്നു. വീട് നഷ്ടപ്പെട്ടവര്‍ക്ക് സംസ്ഥാനത്താകെ രണ്ടായിരം വീടുകളാണ് സഹകരണ വകുപ്പ് സംസ്ഥാനത്താകെ നിര്‍മിച്ച് നല്‍കുന്നത്.

പ്രളയത്തില്‍ സ്വന്തമായിരുന്നതെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സാന്ത്വനമായി മാറുകയാണ് കെയര്‍ഹോം പദ്ധതി. അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് അഞ്ഞൂറ് ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള വീടുകളാണ് നിര്‍മിച്ച് നല്‍കുന്നത്.

മാര്‍ച്ച് മാസത്തിനകം സംസ്ഥാനത്താകെ പദ്ധതി പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറാനാണ് ലക്ഷ്യമിടുന്നത്. തല ചായ്ക്കാനുള്ള ഇടമൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍.

വീട് നിര്‍മാണത്തിന് സാങ്കേതിക സഹായം നല്‍കുന്നതിനായി ഓരോ പ്രദേശങ്ങളിലും എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ സഹായം നല്‍കുന്നുണ്ട്.

ഏറ്റവും കൂടുതല്‍ വീട് നിര്‍മിച്ച് നല്‍കുന്നത് തൃശൂര്‍ ജില്ലയിലും കുറവ് വീട് നിര്‍മിക്കുന്നത് കാസര്‍കോഡുമാണ്. തൃശൂരില്‍ 406 വീടുകളുടെയും കാസര്‍കോഡ് 7 വീടുകളുടെയും നിര്‍മാണമാണ് നടക്കുന്നത്. ഉദ്യോഗസ്ഥരും ഗുണഭോക്താക്കളുമെല്ലാമുള്‍പ്പെടുന്ന ജനകീയ സമിതിയുടെ മേല്‍നോട്ടാത്തിലാണ് രണ്ടായിരം വീടുകളുടെയും നിര്‍മാണം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News