ഭീഷണിപ്പെടുത്തല്‍, കലാപ ആഹ്വാനം; എകെജി സെന്റര്‍ തകര്‍ക്കുമെന്ന പ്രസംഗത്തില്‍ എന്‍ രാധാകൃഷ്ണനെതിരെ കേസ്

തിരുവനന്തപുരം: എകെജി സെന്റര്‍ തകര്‍ക്കുമെന്ന വിവാദ പ്രസംഗത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തു.

സിപിഐഎം പോത്തന്‍കോട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി കവിരാജ് പോത്തന്‍കോട് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അനുവാദമില്ലതെ പൊതുസ്ഥലത്ത് പ്രസംഗിച്ചു, ഭീഷണിപ്പെടുത്തല്‍, കലാപ ആഹ്വാനം നടത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോത്തന്‍കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ശബരിമലയില്‍ സ്ത്രീകളെ കയറ്റിയാല്‍ എകെജി സെന്റര്‍ അടിച്ചു തകര്‍ക്കുമെന്ന എ.എന്‍ രാധാകൃഷ്ണന്റെ വിവാദ പ്രസംഗം ആണ് കേസിന് ആധാരം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ സിഡി ഉള്‍പ്പെടെ വച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബിജെപി, എഎന്‍ രാധാകൃഷ്ണന് പോത്തന്‍കോട് നല്‍കിയ സ്വീകരണ യോഗത്തിലാണ് വിവാദ പ്രസംഗം നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തതായി പോത്തന്‍കോട് ഇന്‍സ്‌പെക്ടര്‍ ഷാജി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News