”ലൊക്കേഷനില്‍ വച്ച് രാംകുമാറിനോട് മാപ്പ് പറഞ്ഞു, എന്നിട്ടും അദ്ദേഹത്തിന് നാണമായിരുന്നു”; അമലാ പോള്‍ പറയുന്നു

സൂപ്പര്‍ഹിറ്റ് ചിത്രം രാക്ഷസന്റെ ചിത്രീകരണഅനുഭവങ്ങള്‍ പങ്കുവച്ച് നടി അമലാ പോള്‍.
സംവിധായകനുമായുള്ള ആദ്യകൂടിക്കാഴ്ച്ചയെക്കുറിച്ച് അമല ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ:

സംവിധായകന്‍ രാംകുമാറിന്റെ മുണ്ടാശുപ്പട്ടി ഞാന്‍ കണ്ടിരുന്നു. അദ്ദേഹം കഥ പറയാന്‍ വരുമെന്ന് പറഞ്ഞു. പക്ഷേ എന്റെ മുമ്പില്‍ എത്തിയപ്പോള്‍ പുള്ളിക്ക് ആകെ ഒരു സഭാകമ്പം.

എന്റെ മുഖത്ത് നോക്കാന്‍ ഒരു സങ്കോചം. മാത്രമല്ല, കഥയെന്ന പേരില്‍ അദ്ദേഹം എന്തെക്കെയോ പറയുകയുണ്ടായി. എനിക്ക് ഒന്നും മനസിലായില്ല. പറഞ്ഞുതീര്‍ന്നപ്പോള്‍ എനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞു. അദ്ദേഹം പോവുകയും ചെയ്തു.

അതിന് ശേഷം ഹീറോ വിഷ്ണു വിശാല്‍ ഫോണ്‍ ചെയ്തു. റാം കുമാര്‍ ലജ്ജാശീലമുള്ള വ്യക്തിയാണെന്നും അതുകൊണ്ട് അയാളുടെ അസിസ്റ്റന്റ് വന്ന് കഥ പറയുമെന്നും പറഞ്ഞു. മാത്രമല്ല, ഞാനൊരു വലിയ നടിയാണെന്ന ധാരണ അയാള്‍ക്കുണ്ടായിരുന്നു എന്നും പറയുകയുണ്ടായി.

അസിസ്റ്റന്റ് വന്ന് വ്യക്തമായി കഥ പറഞ്ഞപ്പോള്‍ എനിക്ക് ഇഷ്ടപ്പെടുകയുണ്ടായി. ഷൂട്ടിംഗ് സ്പോട്ടില്‍ വച്ച് ഞാന്‍ സംവിധായകന്‍ റാംകുമാറിനോട് മാപ്പ് പറയുകയുണ്ടായി. എന്നിട്ടും അദ്ദേഹത്തിന് നാണമായിരുന്നു.- അമല പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel