അയല്‍പക്കത്തെ കുട്ടിയാണ് മലയാളികള്‍ക്ക് എന്നും അമലാ പോള്‍. നാടന്‍ കഥാപാത്രങ്ങളും മോഡേണ്‍ കഥാപാത്രങ്ങളും ഒരു പോലെ വഴങ്ങുമെന്ന് തെളിയിച്ച നടി.

അമലാ പോളിന്റെ വിവാഹവും വിവാഹമോചനവുമൊക്കെ തെന്നിന്ത്യയില്‍ വന്‍വാര്‍ത്തയായിരുന്നു. സംവിധായകന്‍ വിജയുമായുളള വിവാഹത്തിനു ശേഷം അഭിനയരംഗത്തു നിന്ന് വിട്ടുനിന്ന അമല, വിവാഹമോചനത്തിനു വീണ്ടും സിനിമയില്‍ സജീവമായി.

ഇപ്പോഴിതാ, പുനര്‍വിവാഹത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അമല പറയുന്നത് ഇങ്ങനെ:

”സിനിമയില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. വിവാഹം കഴിക്കണമെന്ന് തോന്നിയാല്‍ എല്ലാവരെയും അറിയിച്ചുകൊണ്ട് തന്നെ കഴിക്കും.”