നടന്‍ വിശാല്‍ അറസ്റ്റില്‍

ചെന്നൈ: തമി‍ഴ് നടന്‍ വിശാല്‍ അറസ്റ്റില്‍. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസില്‍ ഓഫീസിന് മുന്നില്‍ നടന്ന
സംഘർഷത്തെ ത്തുടര്‍ന്നാണ് വിശാലിനെ അറസ്റ്റ് ചെയ്തത്.

വിശാൽ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുന്നൂറോളം നിർമ്മാതാക്കൾ ഓഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിശാൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോൾ നിരവധി വാഗ്‌ദാനങ്ങൾ നൽകിയിരുന്നെന്നും അത് നടപ്പില്‍ വരുത്തിയില്ലെന്നും ഫിലിം പ്രൊഡ്യൂസേ‍ഴ്സിലെ ഒരു വിഭാഗം പറയുന്നു.

ഇവർ ഓഫിസ് പൂട്ടുകയും ചെയ്തു. എന്നാൽ വിശാൽ പൂട്ട് പൊളിച്ച് ഓഫിസിന് അകത്തേക്ക് കടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. തുടർന്നാണ് നടനെ പൊലീസ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel