വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍; പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കില്ല; സര്‍ക്കാര്‍ സത്യവാങ്മൂലം ഹൈക്കോടതിയില്‍

കൊച്ചി: വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പങ്കെടുക്കാതിരിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്നതില്‍ നിര്‍ബന്ധമുണ്ടോയെന്ന് അറിയിക്കാന്‍ ഹൈക്കോടതിയെ നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റെന്താണെന്നും കോടതി ചോദിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതിലിനെതിരായ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനായി 50 കോടി രൂപ ബഡ്ജറ്റില്‍ മാറ്റി വച്ചിട്ടുണ്ട്. വനിതാ മതിലും ഇത്തരം പ്രചാരണത്തിന്റെ ഭാഗമാണ്.

സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ആയതിനാല്‍ ഇത്തരം ക്യാമ്പയിനുകള്‍ക്ക് നീക്കിവച്ച പണം ഉപയോഗിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News