‘സതീശന്റെ മോന്‍ അല്ലേ ടാ, നിന്നെ ഞാന്‍ സ്റ്റാന്‍ഡില് കണ്ടതല്ലേ’…. കഴിഞ്ഞ ദിവസം ടിക് ടോകില്‍ വൈറലായ ഒരു വീഡിയോയായിരുന്നു ഇത്. മൂന്ന് പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഒരു പാരഡി ഗാനം പാടുന്നതാണ് വീഡിയോ.

തന്റെ കൂട്ടുകാരിയെ തേച്ചിട്ടുപോയ കാമുകനെ കളിയാക്കിക്കൊണ്ടാണ് പെണ്‍കുട്ടികള്‍ വീഡിയോ ഇറക്കിയിരിക്കുന്നത്.

ഇപ്പോള്‍ അതില്‍ പരാമര്‍ശിച്ച് തേച്ചിട്ടുപോയ കാമുകനാണെന്ന് പരിചയപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്.

പെണ്‍കുട്ടികള്‍ പറഞ്ഞ സതീശന്റെ മോന്‍ താന്‍ ആണെന്ന് അവകാശപ്പെട്ടാണ് ഇപ്പോള്‍ യുവാവ് രംഗത്തെത്തിയിരിക്കുന്നത്. രണ്ട് വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.