നിയമപാലകരുടെ ജീവനെക്കാള്‍ വില പശുവിന്റെ ജീവന്; അക്രമികള്‍ സുരക്ഷിതര്‍: നസറുദ്ദീന്‍ ഷാ

ന്യൂഡൽഹി: ബുലന്ദ്‌ശഹറിൽ പശുക്കൊലയുടെ പേരിൽ കലാപം സൃഷ്‌ടിച്ച്‌ സംഘപരിവാർ പൊലീസ്‌ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ നസറുദ്ദീൻ ഷാ.

ഒരു പൊലീസ്‌ ഉദ്യോഗസ്ഥന്റെ ജീവനേക്കാൾ പശുവിന്റെ ജീവന്‌ വിലകൽപ്പിക്കുന്ന സാഹചര്യമാണ്‌ രാജ്യത്തുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഈ സാഹചര്യം ഉടൻ മാറുമെന്ന പ്രതീക്ഷയില്ലെന്നും ഇത്തരം സാഹചര്യത്തിൽ ജീവിക്കേണ്ടി വരുന്ന തന്റെ കുട്ടികളെക്കുറിച്ചോർത്ത്‌ ഉത്‌കണ്ഠയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വിഷം ഇതിനോടകം പടർന്നുകഴിഞ്ഞു. ഈ ജിന്നിനെ തിരിച്ച്‌ കുപ്പിയിലാക്കാൻ അത്രയെളുപ്പമല്ല. നിയമം കൈയിലെടുക്കുന്നവർ സമ്പൂർണ സുരക്ഷിതരാണ്‌. രാജ്യത്ത്‌ വർധിച്ചുവരുന്ന ആൾക്കൂട്ട ആക്രമണങ്ങളെക്കുറിച്ച്‌ നസറുദ്ദീൻ ഷാ പറഞ്ഞു.

ഈ സാഹചര്യങ്ങൾ തന്നിൽ ജനിപ്പിക്കുന്ന വികാരം ഭയമല്ല, രോഷമാണെന്നും നസറുദ്ദീൻ ഷാ പറഞ്ഞു. ശരിയായി ചിന്തിക്കുന്ന ഓരോ പൗരനും രോഷമാണ്‌ ഉണ്ടാകേണ്ടത്‌.

നാം ഭയപ്പെടേണ്ടതില്ല. ഇത്‌ നമ്മുടെ രാജ്യമാണ്‌, ആർക്കാണ്‌ നമ്മെ ഇവിടെ നിന്ന്‌ പുറത്താക്കാൻ കഴിയുക? ‐ ഷാ ചോദിച്ചു.

ഉത്തർപ്രദേശിലെ ബുലന്ദ്‌ശഹറിൽ പൊലീസ്‌ ഉദ്യോഗസ്ഥൻ സുബോധ്‌ കുമാർ സിങ്ങിനെ വെടിവെച്ചു കൊന്ന കേസിൽ സംഘപരിവാർ പ്രവർത്തകർ അറസ്റ്റിലായിരുന്നു.

അതേസമയം, പൊലീസ്‌ ഉദ്യോഗസ്ഥന്റെ കൊലപാതകത്തിൽ മൗനം പാലിക്കുകയും പശുവിനെ കൊന്നവർക്കായുള്ള അന്വേഷണം വേഗത്തിലാക്കാൻ ഇടപെടുകയും ചെയ്‌ത യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാടും ഏറെ വിവാദമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News