സ്ത്രീ വിരുദ്ധമാകാന്‍ പാടില്ല; മുന്നേറ്റങ്ങള്‍ സ്ത്രീ മുന്നേറ്റത്തെ ഭയക്കുന്നവരാണ് വനിതാ മതിലിനെതിരെ നില്‍ക്കുന്നത്: മെഴ്‌സിക്കുട്ടിയമ്മ

കേരളത്തെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയ്ക്ക് നയിച്ച് നവോത്ഥാന ചരിത്ര പ്രദര്‍ശനം. വ്യവസ്ഥാപിത ചരിത്രം കാണാത്തതോ തിരസ്‌കരിക്കുകയോ ചെയ്ത ചരിത്രമുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

സ്ത്രീ വിരുദ്ധമാകാൻ പാടില്ല മുന്നേറ്റങ്ങളെന്നും സ്ത്രീകളുടെ മുന്നേറ്റത്തെ ഭയക്കുന്നവരാണ് വനിതാ മതിലിനെതിരെ നിൽക്കുന്നതെന്നും പ്രദർശനം ഉദ്ഘാടനം ചെയ്ത മന്ത്രി മെ‍ഴ്സിക്കുട്ടിയമ്മ പറഞ്ഞു.

കേരള സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസിയേഷനാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിന്‍റെ ഇരുണ്ട കാലത്തെ ഓര്‍മ്മപ്പെടുത്തുന്നതും നവോത്ഥാനത്തിന്‍റെ വഴികളിലേയ്ക്കു നയിച്ച മുന്നേറ്റങ്ങളും ഭാവിയെ പരിവര്‍ത്തിപ്പിക്കുന്നതിനുള്ള ആശയങ്ങളെ നിര്‍മ്മിക്കുന്ന തരത്തിലുമാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.

അയിത്തം, അടിമത്തം, തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ, ആചാരങ്ങള്‍, അനാചാരങ്ങളള്‍ എന്നിവയെല്ലാം അധിനിവേശത്തിന്‍റെയും ആധിപത്യത്തിന്‍റെയും ഭാഗമായി കേരളത്തില്‍ എങ്ങനെയാണ് ഒരു വിഭാഗം നിലനിര്‍ത്തിയിരുന്നതെന്ന് പ്രദര്‍ശനം വ്യക്തമാക്കുന്നു.

അടുക്കളയിൽ നിന്ന് അരങ്ങത്തെയ്ക്ക് എത്തിയ സ്ത്രീമുന്നേറ്റവും പ്രദർശനത്തിലെ പ്രത്യേകതയാണ്

ക്ഷേത്രപ്രവേശന വിളംബരത്തിലേയ്ക്ക് നയിച്ച സമരങ്ങൾ, കേരള നവോത്ഥാനത്തെ പ്രോജ്വലമാക്കിയ ചാന്നാര്‍ സമരം മുതല്‍ സഞ്ചാരസ്വാതന്ത്ര്യത്തിന്‍റെ പാഠം നല്‍കിയ വൈക്കം സത്യഗ്രഹവും ഗുരുവായൂര്‍ സത്യഗ്രഹവും.

ഈ മുന്നേറ്റങ്ങളുടെ ചരിത്രരേഖകളടക്കം പ്രദര്‍ശനത്തിലുണ്ട്. കേരള നവോത്ഥാന ചരിത്രത്തിലെ ധീരപോരാളികളെയും പ്രത്യേകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

വില്ലുവണ്ടി സമരം, മുക്കുത്തി സമരം, കല്ലുമാല ബഹിഷ്‌കരണം തുടങ്ങിയ സമരങ്ങളുടെ ചരിത്രമാണ് പ്രദര്‍ശനത്തിന്‍റെ മറ്റൊരു പ്രത്യേകത.

സ്ത്രീ വിരുദ്ധമാകാൻ പാടില്ല മുന്നേറ്റങ്ങളെന്നും സ്ത്രീകളുടെ മുന്നേറ്റത്തെ ഭയക്കുന്നവരാണ് വനിതാ മതിലിനെതിരെ നിൽക്കുന്നതെന്നും പ്രദർശനം ഉദ്ഘാടനം ചെയ്ത മന്ത്രി മെ‍ഴ്സിക്കുട്ടിയമ്മ പറഞ്ഞു.

ചരിത്രമുഹൂര്‍ത്തങ്ങള്‍ ആലേഖനം ചെയ്ത പഴയ പത്രങ്ങള്‍, ചിത്രങ്ങള്‍, ചരിത്രരേഖകള്‍, രേഖാചിത്രങ്ങള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവയും പ്രദര്‍ശനത്തില്‍ ശ്രദ്ധേയമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News