വിപണി കീഴടക്കാനെത്തുന്നു ടൊയോട്ടയുടെ കാംറി

വിപണി കീഴടക്കാനെത്തുന്നു ആഡംബര സെഡാന്‍ ശ്രേണിയിലെ ടൊയോട്ടയുടെ കാംറി. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സില്‍ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും എട്ട് സ്പീഡ് ഗിയര്‍ബോക്സില്‍ 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലുമാണ് കാറിം ഇന്ത്യയിലേക്കെത്തുന്നത്.

വാഹനം ജനുവരി 18നാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 40 ലക്ഷം രൂപയായിരിക്കും കാംറിയുടെ ഇന്ത്യയിലെ എക്സ്ഷോറും വില.

എല്‍ഇഡി ഡിആര്‍എല്‍ നല്‍കിയിട്ടുള്ള പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, രണ്ട് ഭാഗങ്ങളായി നല്‍കിയിട്ടുള്ള ഗ്രില്‍, വലിയ എയര്‍ഡാം, പുതിയ ബമ്പര്‍, എന്നിവ കാംറിയിലെ മുന്‍വശത്തെ പ്രത്യേകതകളാണ്.

211 പിഎസ് കരുത്ത് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഹൈബ്രിഡ് എന്‍ജിനും പുതിയ കാംറിയിലുണ്ട്.

ഹൈബ്രിഡ് മോഡലിന് കരുത്ത് നല്‍കുന്നതും 2.5 ലിറ്റര്‍ എന്‍ജിനാണ്. 2.0 ലിറ്റര്‍ എന്‍ജിന്‍ 1998 സിസിയില്‍ 167 പിഎസ് പവറും 199 എന്‍എം ടോര്‍ക്കും, 2.5 ലിറ്റര്‍ എന്‍ജിന്‍ 2494 സിസിയില്‍ 209 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമേകും.

വുഡന്‍ പാനലിങ് നല്‍കിയിട്ടുള്ള ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോളിന് അലങ്കാരമായി വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ട് ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഗ്ലോബോക്സ് എന്നവാണ് ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.

പ്രേയസിലേതിന് സമാനമായ ടെയ്ല്‍ലാമ്പ്, ഉയര്‍ന്ന ബമ്പര്‍, ട്വിന്‍ പൈപ്പ് എക്സ്ഹോസ്റ്റ്, ഫൈവ് സ്പോക്ക് അലോയി വീലുകള്‍ എന്നിവ കാംറിയുടെ മികവ് കൂട്ടുന്നു.

പത്ത് എയര്‍ബാഗ്, ടൊയോട്ട സ്റ്റാര്‍ സേഫ്റ്റി സിസ്റ്റം എന്നിവയ്ക്കൊപ്പം സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, സ്മാര്‍ട്ട് സ്റ്റോപ്പ് ടെക്നോളജി എന്നിവ സുരക്ഷ ഫീച്ചറുകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News