വനിതാ ക്രിക്കറ്റ് ടീം ഇനി ഡബ്ല്യു.വി രാമന്റെ കൈകളില്‍ ഭദ്രം; പരിശീലകനായുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെ

മുംബൈ: ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ഇനി മുന്‍ ഓപണിംങ് ബാറ്റ്‌സ്മാന്‍ ഡബ്ല്യു.വി രാമന്‍ നയിക്കും. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കുമെന്നാണ് സൂചന.

ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിംഗ് പരിശീലകനായിരുന്നു രാമന്‍. 11 ടെസ്റ്റുകളും 27 ഏകദിനങ്ങളും ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ് തമിഴ്‌നാട്ടുകാരനായ രാമന്‍.

ഇന്ത്യന്‍ പുരുഷ ടീമിന് ലോകകപ്പ് നേടിക്കൊടുത്ത ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഗാരി കിര്‍സ്റ്റനെ പരാജയപ്പെടുത്തിയാണ് രാമന്‍ പരിശീലകനായത്. ബിസിസിഐ ഇടക്കാല ഭരണസമിതിയുടെ അംഗീകാരത്തോടെയാണ് പരിശീലകനെ പ്രഖ്യാപിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here