ആയിരത്തൊന്ന് രാവുകള്‍ വെള്ളിത്തിരയിലേക്ക്‌; ഡിസ്നി ഒരുക്കുന്ന അലാദിന്‍റെ പുതിയ ടീസർ ട്രെയിലര്‍ പുറത്തു വിട്ടു

ആയിരത്തൊന്ന് രാവുകൾ എന്ന പ്രസിദ്ധമായ അറബിക്കഥയെ ആസ്പദമാക്കി ഡിസ്നി ഒരുക്കുന്ന അലാദിന്‍റെ പുതിയ ടീസർ ട്രെയിലര്‍ പുറത്തു വിട്ടു.

ചിത്രത്തില്‍ ജിന്ന് ആയി എത്തുന്നത് വിൽ സ്മിത്താണ്. ടീസർ ട്രെയിലറിലൂടെയാണ് അണിയറപ്രവർത്തകർ ഇക്കാര്യം വെളിപ്പെടുത്തിയത്.

കനേഡിയൻ താരം മെന മസൗദ് ആണ് അലാദിന്റെ വേഷത്തിൽ എത്തുന്നത്. ജാസ്മിൻ രാജകുമാരിയായി നയോമി സ്കോട്ട് അഭിനയിക്കുന്നു.

പ്രശസ്ത ഹോളിവുഡ് സംവിധായകനായ ഗൈ റിച്ചിയാണ് അലാദിനെ വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നത്. അടുത്ത വർഷം മെയ് 24നാണ് റിലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News