പൊതുവേ എല്ലാവര്‍ക്കുമുള്ള ഒരു ശീലമാണ് രാത്രിയില്‍ ഉറങ്ങുന്നതിനു മുമ്പ് വെള്ളം കുടിക്കുന്നത്. വെള്ളം കുടിക്കുന്നത് ശരീരത്തിനും ാരോഗ്യത്തിനും വളരെ നല്ലാതണ്.

എന്നാല്‍ ഉറങ്ങുന്നതിന് തൊട്ടുമ്പ് വെള്ളം കുടിച്ചാല്‍, മൂത്രം ഒഴിക്കാന്‍വേണ്ടി ഇടയ്ക്കിടെ എഴുന്നേല്‍ക്കേണ്ടിവരും.

ഉറക്കം ഇടയ്ക്കിടെ മുറിയുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഉദ്യമത്തെ പ്രതികൂലമായി ബാധിക്കും.

എങ്ങനെയെന്നാല്‍ ശരീരത്തിലെ ചയാപചയപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടന്നെങ്കില്‍ മാത്രമെ ശരീരഭാരം കുറയുകയുള്ളു. ഇതിന് കൃത്യമായ ഉറക്കം ആവശ്യമാണ്.

പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്‍ തുടര്‍ച്ചയായി 6-8 മണിക്കൂര്‍ ദിവസവും ഉറങ്ങണം. എങ്കില്‍ മാത്രമെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുകയുള്ളു. അതിനാല്‍ പരാമദി രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പുള്ള വെള്ളംകുടി പരമാവധി കുറയ്ക്കുക.