യുവതി തൂങ്ങിമരിക്കുന്നതിനിടയില്‍ പൊക്കിള്‍ക്കൊടിയില്‍ തൂങ്ങിയാടി നവജാത ശിശു; ഞെട്ടിക്കുന്ന സംഭവമിങ്ങനെ

ഭോപാല്‍: യുവതി തൂങ്ങിമരിക്കുന്നതിനിടയില്‍ പൊക്കിള്‍ക്കൊടിയില്‍ തൂങ്ങിയാടി നവജാത ശിശു. നാടിനെ നടുക്കിയ സംഭവമാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ സംഭവിച്ചത്.

മധ്യപ്രദേശിലെ കഠ്നി ജില്ലയില്‍ സന്തോഷ് സിങിന്റെ ഗര്‍ഭിണിയായ ഭാര്യ ലക്ഷ്മി ഭായ്(36) ആണ് ആത്മഹത്യ ചെയ്യുന്നതിനിടെ പ്രസവിച്ചത്.

യുവതി തൂങ്ങിമരിച്ചെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലം വനിതാ എസ്ഐ കവിത സംഭവസ്ഥലത്തെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.

കവിത സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് താഴുത്തില്‍ തൂങ്ങി നില്‍ക്കുന്ന ലക്ഷ്മിയെയും പൊക്കിള്‍ക്കൊടിയില്‍ തൂങ്ങിയാടി കരയുന്ന നവജാത ശിശുവിനെയുമാണ്.

ഉടന്‍ തന്നെ കുഞ്ഞിനെ തുണികൊണ്ടു പൊതിഞ്ഞുവച്ച എസ്ഐ 108 ആംബുലന്‍സ് വിളിച്ചു. തുടര്‍ന്ന് ആംബുലന്‍സിലെ ജീവനക്കാരുടെ സഹായത്തോടെ പൊക്കിള്‍ക്കൊടി മുറിച്ച് കുഞ്ഞിനെ ആശുപത്രിയിയിലെത്തിച്ചു.

എട്ടു മാസം വളര്‍ച്ചയുള്ള കുഞ്ഞ് രക്ഷപ്പെടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പല തരത്തിലുള്ള കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒന്ന് തന്റെ ജീവിതത്തില്‍ ആദ്യമായാണെന്ന് കവിത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News