പോലീസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് ഭൂമി അധികാര്‍ ആന്ദോളന്‍

ബുലന്ദ്ശഹറില്‍ ഗോസംരക്ഷകരുടെ വെടിയേറ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് ഭൂമി അധികാര്‍ ആന്ദോളന്‍.

ഇതേ സമയം ബുലന്ദ്ശഹറില്‍ ഗോഹത്യ നടത്തിയവര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ പരാജയപ്പെട്ട യോഗി ആദിത്യനാഥ് മുഖ്യമന്ത്രി പദത്തില്‍ നിന്നും രാജിവയ്ക്കണമെന്നാവശ്യവുമായി ബിജെപി എം എല്‍എ യും രംഗത്തെത്തി.

ഗോസംരക്ഷകര്‍ ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണം ഹൈക്കോടതി മേല്‍ നോട്ടത്തിലായിരിക്കണമെന്നും സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്നും ഭൂമി അധികാര്‍ ആന്ദോളന്‍ ആവശ്യപ്പെട്ടു.

എംപിമാരും മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന സംഘം ഭൂമി അധികാര്‍ ആന്ദോളന്റെ നേതൃത്വത്തില്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടടര്‍ സുബോധ് കുമാര്‍ സിംഗിന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടു വരണം എന്നും പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കണം എന്നും ഭൂമി അധികാര്‍ ആന്ദോളന്‍ ആവശ്യപ്പെട്ടു.

സുബോധ് കുമാറിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഭൂമി അധികാര്‍ ആന്ദോളന്‍ ആവശ്യപ്പെട്ടു.

ഇതേസമയം ബുലന്ദ്ശഹറില്‍ 21 പശുക്കളുടെ മൃതാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടും ഗോഹത്യ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കാത്ത യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി എം എല്‍ എ സഞ്ജയ് ശര്‍മ്മ രംഗത്തെത്തി.

വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥരുള്‍പ്പടെയുള്ളവര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി എം എ എ കത്തയച്ചു.കലാപത്തിനിടയ്ക്ക് പോലീസ് ഇന്‍സ്‌പെക്ടറും പ്രദേശവാസിയും കൊല്ലപ്പെട്ടതിനേക്കാള്‍ പ്രാധാന്യം ഗോഹത്യാ വിഷയത്തിനുണ്ടെന്ന്് എം എല്‍ എ കത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News