തുടര്‍ച്ചയായ 8ാം ദിവസവും പാര്‍ലമെന്‍റ് ശൈത്യകാല സമ്മേളനം നടപടികള്‍ പൂര്‍ത്തിയാക്കാതെ പിരിഞ്ഞു

തുടര്‍ച്ചയായ 8ാം ദിവസവും പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം നടപടികള്‍ പൂര്‍ത്തിയാക്കാതെ പിരിഞ്ഞു.

ഇരു സഭകളിലും ഭരണ പ്രതിപക്ഷ കക്ഷികള്‍ വിവിധ വിഷയങ്ങളെച്ചൊല്ലി പ്രതിഷേധവും വാഗ്വാദവും തുടര്‍ന്നതോടെയാണ് സഭകള്‍ പിരിഞ്ഞത്.

റഫാലില്‍ ചര്‍ച്ചയാകാമെന്ന് ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.എന്നാല്‍ ജെപിസി അന്വേഷണം ഉണ്ടാകില്ലെന്നും കേന്ദ്രം പറഞ്ഞു.

സുപ്രധാന ബില്ലുകള്‍ ലോകസ്ഭയില്‍ ബഹളം മൂലം പരിഗണിക്കാനായില്ല. കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാന്‍ വിവിധ ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇരു സഭകളിലും പ്രതിഷേധം ഉണ്ടാക്കി.

നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുന്ന എം.പിമാര്‍ക്കെതിരെ ഭരണപ്രതിപക്ഷ ഭേദമന്യ നടപടി എടുക്കേണ്ടി വരുമെന്ന് രാജ്യസഭയില്‍ അദ്ധ്യക്ഷന്‍ വെങ്കയനായിഡു അറിയിച്ചു. ക്രിസ്തുമസ് അവധിക്ക് ശേഷം 27 ന് പാര്‍ലമെന്റ് വീണ്ടും ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here