പരമ്പരാഗത ഗെറ്റപ്പില്‍ നിന്നും മാറി പ്രിയന്റെ കുഞ്ഞാലി; പ്രശംസയും വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

മോഹന്‍ലാല്‍ ആരാധകരും സിനിമപ്രേമികളും ഒരേ പോലെ കാത്തിരിക്കുന്ന വമ്പന്‍ ബഡ്ജറ്റ് ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം.

പ്രിയര്‍ദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒപ്പം എന്ന സൂപ്പര്‍ഹിറ്റ്് ചിത്രത്തിന് ശേഷം എത്തുന്നു എന്നതും കാലാപാനി എന്ന ചിത്രത്തിന് ശേഷം പ്രിയദര്‍ശന്‍ മറ്റൊരു ചരിത്രവുമായി എത്തുന്നതും കാത്തരിപ്പിന് പ്രാധാന്യം നല്‍കുന്നു.

മലയാളത്തില്‍ നിന്നുള്ള ബ്രഹ്മാണ്ഡ ചിത്രം എന്ന വിശേഷണം ആണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്.

ഇപ്പോള്‍ ചിത്രത്തിന്റെ ഫോട്ടകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായ പോകുന്നു. മോഹന്‍ലാലിന്റെ കുഞ്ഞാലി ലുക്കും ഇതോടെ പുറത്തായരിക്കുകയാണ്.

പരമ്പരാഗതമായി നാം കണ്ടു വളര്‍ന്ന കുഞ്ഞാലിയിലെ നിന്നും വളരെ വ്യത്യസ്മായ ഒന്നാണ് കുഞ്ഞാലിയുടെ വേഷം.

ഇതിന് മുന്‍പ് കായംകുളം കൊച്ചുണ്ണിയിലും മോഹന്‍ലാല്‍ ഇത്തിക്കര പക്കിയായി വ്യത്യസ്ഥ ഗെറ്റപ്പില്‍ എത്തിയിരുന്നു.

ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയില്‍ ആണ് ചിത്രം ഒരുക്കുന്നത്. കലാസംവിധാനം ഒരുക്കുന്നത് സാബു സിറിള്‍ ആണ്.

ചിത്രത്തില്‍ കുഞ്ഞാലിയുടെ ചെറുപ്പക്കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാല്‍ ആണ്.

കുഞ്ഞാലി ഒന്നാമനായി എത്തുന്നത് മധുവും. സിദ്ദിഖ്, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, മുകേഷ്, സുനില്‍ ഷെട്ടി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയല്‍ ആണ് ചിത്ത്രിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

ആശിര്‍വാദ് സിനിമാസും സി ജെ റോയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. റോയ് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഇതിന്റെ ചിത്രങ്ങളും വീഡിയോയും പങ്ക് വെച്ചിരുന്നു.

അതേസമയം മോഹന്‍ലാലിന്റെ രൂപം കുഞ്ഞാലിക്ക് ചേര്‍ന്നതല്ല എന്ന വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. പക്ഷേ ഇതൊന്നും കാര്യമാക്കേണ്ടെന്നും മലയാള സിനിമയുടെ ചരിത്രം ആകാന്‍ പോകുന്ന ഒന്നാണ് ഇതെന്നും ഫാന്‍സ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News