ദില്ലി: മീടൂ ആരോപണത്തില്‍ കുടുങ്ങി ആത്മഹത്യ ചെയ്ത മലയാളി ഐടി ഉദ്യോഗസ്ഥന്‍ സ്വരൂപ് രാജ് ഭാര്യ കൃതിക്ക് എഴുതിയ ആത്മഹത്യ കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. കണ്ണു നനയിക്കുന്ന കുറിപ്പില്‍ താന്‍ കുറ്റക്കാരനല്ലെന്നന് സ്വരൂപ് ആവര്‍ത്തിച്ച് പറയുകയാണ്.

കുറിപ്പ് ഇങ്ങനെ:

”എനിക്ക് ഇപ്പോള്‍ ആരെയും അഭിമുഖീകരിക്കാന്‍ ധൈര്യമില്ല. എന്നെ വിശ്വസിക്കൂ, ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.

നീയും നമ്മുടെ കുടുംബവും എന്നെ വിശ്വസിക്കണം. വൈകാതെ എന്നെ ലോകം മനസ്സിലാക്കും. എനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്..നീ ധൈര്യമായിരിക്കണം.

നിന്റെ ഭര്‍ത്താവ് ഒരു തെറ്റും ചെയ്തിട്ടില്ല. നാളെ ഞാന്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാലും എന്നെ മോശക്കാരനായിട്ട് മാത്രമേ എല്ലാവരും കാണു.. അതിനാല്‍ ഞാന്‍ പോകുന്നു.”

ലൈംഗികാതിക്രമം ആരോപിച്ച് രണ്ട് സഹപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് സ്വരൂപ് സസ്‌പെന്‍ഷനിലായിരുന്നു. ഇതിന് പിന്നാലെ സ്വരൂപ് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.