ഒടിയന്‍ ആരുടേത്? പുതിയ വെളിപ്പെടുത്തലുമായി പദ്മകുമാര്‍

മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നറുന്ന ഒടിയന്‍ സിനിമയുടെ സംവിധാനത്തില്‍ പ്രതികരണവുമായി സംവിധായകന്‍ എം പദ്മകുമാര്‍.

ചിത്രത്തിന്റെ ഷുട്ടിംഗ് നടക്കുമ്പോള്‍ കേട്ട ആരോപണങ്ങളിലൊന്നാണ് ശ്രീകുമാര്‍ മേനോനെ പകരം എം പദ്മകുമാറിനെ സംവിധാനം ഏല്‍പ്പിച്ചുവന്നത്. ആ ്‌സമയത്ത് ഈ ആരോപണങ്ങള്‍ ശ്രീകുമാര്‍ മേനോന്‍ തള്ളിയിരുന്നു.

ഇപ്പോഴിതാ, ആരോപണങ്ങളില്‍ മറുപടിയുമായി പദ്മകുമാര്‍ രംഗത്തെത്തിയിരിക്കുന്നു.
ചിത്രം പൂര്‍ണമായും സംവിധാനം ചെയ്തിരിക്കുന്നത് ശ്രീകുമാര്‍ മേനോന്‍ തന്നെയാണെന്ന് പദ്മകുമാര്‍ വ്യക്തമാക്കി.

”ചിത്രീകരണ സമയത്ത് ചില കാര്യങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. എന്നാല്‍, അത് ഒരു സുഹൃത്ത് എന്ന നിലയില്‍ മാത്രമായിരുന്നു. ചെറിയ സഹായങ്ങളും ഇടപെടുകയും ചെയ്തത് ആ ഒരു അര്‍ത്ഥത്തില്‍ മാത്രമായിരുന്നു. ക്രിയേറ്റീവായ പല കാര്യങ്ങളിലും പല സിനിമകളിലും സഹകരിക്കാറുണ്ട്.”- പദ്മകുമാര്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News