ക്രിസ്തുമസ്, നവവത്സരാഘോഷ ദിനങ്ങള്‍ പ്രമാണിച്ച് ഫ്‌ളിപ്കാര്‍ട്ടിന്‍റെ ഇയര്‍ എന്‍ഡ് കാര്‍ണിവല്‍ വില്‍പന ഇന്ന് അര്‍ധരാത്രി മുതല്‍ ഈ മാസം 31വരെ നടക്കും.
ടെലിവിഷനും, ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും 70 ശതമാനം വരെയും ഗൃഹോപകരണങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും 40 മുതല്‍ 80 ശതമാനം വരെ വിലക്കിഴിവുമാണ് ഫ്‌ളിപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്.
ദിവസവും അര്‍ധ രാത്രി 12 മണി മുതല്‍ രണ്ടുമണി വരെ ക്രിസ്മസ് റഷ് ഡീലുകളും ഫ്ലിപ്കാര്‍ട്ടിലുണ്ട്.
ഗ്രാബ് നൗ ഓര്‍ ഗോണ്‍ എന്ന പേരില്‍ 80 ശതമാനം വരെ കിഴിവ് ലഭിക്കുന്ന ഡീലുകളും ഫ്‌ളിപ്കാര്‍ട്ട് ഒരുക്കിയിട്ടുണ്ട്.
എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം അധിക വിലക്കിഴിവും ലഭിക്കും. 12 മാസം വരെ നോ കോസ്റ്റ് ഇഎംഐ സൗകര്യം, 399 രൂപയ്ക്ക് അധിക വാറണ്ടി, 22,000 രൂപ വരെയുള്ള എക്‌ചേയ്ഞ്ച് ഓഫറുകള്‍ എന്നിവ ഫ്‌ളിപ്പ്കാര്‍ട്ടിന്‍റെ അധിക വാഗ്ദാനങ്ങളാണ്.
25,999 രൂപ വിലയുള്ള തോംസണ്‍ ബി പ്രോ 40 ഇഞ്ച് ഫുള്‍ എച്ചിഡി സ്മാര്‍ട് ടിവി ഈ ഓഫറിലൂടെ 17,999 രൂപയ്ക്കും 59,990 രൂപ വിലയുള്ള ഇഫാല്‍കോണ്‍ 4കെ 55 ഇഞ്ച് ആന്‍ഡ്രോയിഡ് ടിവി 19,991 രൂപ കുറഞ്ഞ് 39,999 രൂപയ്ക്കും ലഭിക്കും.
മൈക്രോമാക്‌സ് 32 ഇഞ്ച് എച്ച്ഡി ടിവിക്ക് 10,499 രൂപ നല്‍കിയാല്‍ മതി. സാംസങിന്‍റെ 32 ഇഞ്ച് എച്ച്ഡി എല്‍ഇഡി ടിവി 2018 ന് 10,901 രൂപ വിലക്കിഴിവില്‍ 15,999 രൂപയ്ക്കും ഷാവോമി എംഐ 43 ഇഞ്ച് സ്മാര്‍ട് ടിവി 4 എ ആയിരം രൂപ വിലക്കിഴിവില്‍ 21,999 രൂപയ്ക്കും ഈ കാര്‍ണിവല്‍ കാലത്ത് ലഭിക്കും.
വാഷിങ്ങ് മെഷീന്‍, റഫ്രിജറേറ്റര്‍ തുടങ്ങിയ ഗൃഹോപകരണങ്ങളും വന്‍ വിലക്കിഴിവില്‍ ലഭിക്കും. വസ്ത്ര രംഗത്ത് 70 ശതമാനം വിലക്കുറവ് എല്ലാ ഉത്പന്നങ്ങള്‍ക്കും ലഭ്യമാകുമെന്ന് ഫ്ലിപ്കാര്‍ട്ടിന്‍റെ സൈറ്റ് അവകാശപ്പെടുന്നു. പരമാവധി 90 ശതമാനം ഡിസ്കൗണ്ടാണ് കമ്പനിയുടെ വാഗ്ദാനം.
മൊബൈല്‍ ഫോണുകളുടെ വില ഫ്ലിപ്കാര്‍ട്ട് സൈറ്റില്‍ അര്‍ധരാത്രയോടെയാണ് പ്രസിദ്ധീകരിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here