ഷാര്‍ജ: ലൈവ് സ്ട്രീമില്‍ ജീവനാടുക്കാന്‍ പദ്ധതിയിട്ട ഇന്ത്യക്കാരിയെ പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ കാരണം രക്ഷപ്പെടുത്തി.
സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ പേരില്‍ ട്രോളുകള്‍ വന്നതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ഈ തീരുമാനം.
പെണ്‍കുട്ടി പോസ്റ്റ് ചെയ്ത വീഡിയോ കണ്ട ദുബായ് പൊലീസിന്റെ സൈബര്‍ ക്രൈം ടീം ഇത് ഷാര്‍ജ പൊലീസിനെ അറിയിക്കുകയും അവര്‍ അതിവേഗം പെണ്‍കുട്ടിയുടെ വിവരങ്ങള്‍ കണ്ടെത്തി ഇടപെട്ടതിനെ തുടര്‍ന്നാണ് അപകടം ഒഴിവായത്.
പൊലീസ് വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ഉള്ള ഒരുക്കത്തിലായിരുന്നു. പൊലീസ് ഇവരെ സമാധാനിപ്പിച്ച് ഈ ശ്രമത്തില്‍ നിന്നും പിന്തരിപ്പിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here