വ്യവസായ മേഖലയില്‍ കുതിപ്പിന് ഒരുങ്ങി മട്ടന്നൂര്‍

കണ്ണൂര്‍:  വിമാനത്തവളം യാഥാര്‍ഥ്യമായതോടെ വ്യവസായ മേഖലയില്‍ കുതിപ്പിന് ഒരുങ്ങി മട്ടന്നൂര്‍. മട്ടന്നൂരില്‍ സ്ഥാപിക്കുന്ന കിന്‍ഫ്ര വ്യവസായ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ദ്രുത ഗതിയിലാണ് പുരോഗമിക്കുന്നത്.

കിന്‍ഫ്ര പാര്‍ക്ക് സജ്ജമാകുമ്പതോടെ വന്‍കിട നിക്ഷേപവും ആയിരക്കണക്കിന് തൊഴിലാവസാരങ്ങളുമാണ് പ്രതീക്ഷിക്കുന്നത്.

കണ്ണൂര്‍ എയര്‍പോര്‍ട്ടിന് സമീപത്തായി മട്ടന്നൂര്‍ വെള്ളിയാംപറമ്പിലാണ് കിന്‍ഫ്ര വ്യവസായ പാര്‍ക്ക് ഒരുങ്ങുന്നത്. പാര്‍ക്കിനകത്ത് 13 കോടി രൂപ ചിലവാക്കിയുള്ള റോഡ് നിര്‍മാണ പ്രവര്‍ത്തി അന്തിമ ഘട്ടത്തിലെത്തി.

റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അനുബന്ധ നിര്‍മാണ പ്രവര്‍ത്തികളും ആരംഭിക്കും. ചെറുകിട വന്‍കിട വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ തരത്തിലാണ് വ്യവസായ പാര്‍ക്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്.

വ്യവസായ പാര്‍ക്ക് പ്രവര്‍ത്തന സജ്ജമാകുന്നതോടെ വലിയ നിക്ഷേപങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇതോടെ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള അവസരവും ഒരുങ്ങും

വ്യവസായ പാര്‍ക്കിന് അനുബന്ധമായി വ്യവസായ പരിശീലനം നല്‍കാനും ആലോചനയുണ്ട്. മട്ടന്നൂരില്‍ ഐ ടി പാര്‍ക്ക് സ്ഥാപിക്കാനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക നടപടികളും ആരംഭിച്ചു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News