ശെല്‍വിയ്ക്ക് നേരെ സംഘപരിവാറിന്‍റെ സെെബര്‍ ആക്രമണം

ശബരിമല സന്ദര്‍സനത്തിനെത്തിയ മനിതി പ്രവര്‍ത്തക സെല്‍വിയെക്കെതിരെ രൂക്ഷമായ സെെബര്‍ ആക്രമണം. ശെല്‍വിയുടെ ഫേസ്ബുക്ക് പേജിലാണ്, അസഭ്യവാക്കുകളുമായി ആര്‍ എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്.


കേട്ടാലറയ്ക്കുന്ന വാക്കുകളും കമന്‍റുകളുമായാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എത്തിയത്.

നേരത്തെയും ഇത്തരത്തില്‍ ശബരിമലയിലെത്തുന്നവര്‍ക്ക് നേരെ സെെബര്‍ ആക്രമണം ഉണ്ടായിരുന്നു.

ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയതോടെയാണ് മനിതി സംഘടന ശ്രദ്ധിക്കപ്പെട്ടത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍  വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അംഗങ്ങളുണ്ട്.

ഇതില്‍ 11 അംഗ ‘മനിതി’ സംഘമാണ് ഇപ്പോള്‍ ശബരിമല ദര്‍ശനത്തിനായി എത്തിയത്. ഇതില്‍ 6 പേരാണ് പതിനെട്ടാന്‍പടികയറുന്നത്. മറ്റുള്ളവര്‍ സഹായത്തിനായി എത്തിയതാണെന്നും എന്നാല്‍ അവരും വിശ്വാസികളാണെന്നും നേരത്തെ മനിതി സംഘം നേതാവ് സെല്‍വി വ്യക്തമാക്കിയിരുന്നു.

പെരുമ്പാവൂരിൽ ക്രൂരമായി ബലാത്സംഗത്തിനിരയായ നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിനായി മറെെന്‍ ഡ്രെെവില്‍ ഒത്തു ചേര്‍ന്നവര്‍ ചേര്‍ന്നാണ് മനിതി എന്ന സംഘടന രൂപീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News