ഐടി ചട്ടം അഭിപ്രായ സ്വാന്തന്ത്ര്യത്തിനെതിരെന്ന പ്രമേയത്തെ അന്ന് അനുകൂലിച്ചത് അരുണ്‍ ജെയ്റ്റ്‌ലി: പി രാജീവ്‌

ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഐടി ചട്ടങ്ങള്‍ റദ്ദാക്കണമെന്നാണ് ഞാന്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ അന്ത:സത്ത.

നിയമം നിര്‍മ്മിക്കാന്‍ അധികാരമുള്ള പാര്‍ലമെന്റിന് ചട്ടങ്ങളിലും ഇടപ്പെടാനുള്ള അവകാശ പ്രയോഗമാണ് സ്റ്റാറ്റിയൂട്ടറി പ്രമേയം.

അത്യപൂര്‍വ്വമായാണ് പാര്‍ലമെന്റ് ഇങ്ങനെയുള്ള പ്രമേയം ചര്‍ച്ച ചെയ്തിട്ടുള്ളു. പ്രമേയത്തെ പിന്തുണച്ച് ആദ്യം സംസാരിച്ചത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി ആയിരുന്നു; മുന്‍ രാജ്യസഭ എംപി പി രാജീവ് എഴുതുന്നു

സൈബര്‍ അടിയന്തരാവസ്ഥയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിറയുമ്പോള്‍ രാജ്യസഭയില്‍ 2012 മേയ് 17നു നടന്ന ചര്‍ച്ച ഓര്‍മ്മയിലേക്ക് വന്നു. ഐ ടി ഇന്റര്‍മീഡിയറി ഗൈഡ് ലൈന്‍സ് റൂള്‍ റദ്ദാക്കണമെന്ന സ്റ്റാറ്റിയൂട്ടറി പ്രമേയമാണ് ചര്‍ച്ച ചെയ്തത്.

ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഐടി ചട്ടങ്ങള്‍ റദ്ദാക്കണമെന്നാണ് ഞാന്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ അന്ത:സത്ത .

നിയമം നിര്‍മ്മിക്കാന്‍ അധികാരമുള്ള പാര്‍ലമെന്റിന് ചട്ടങ്ങളിലും ഇടപ്പെടാനുള്ള അവകാശ പ്രയോഗമാണ് സ്റ്റാറ്റിയൂട്ടറി പ്രമേയം.

അത്യപൂര്‍വ്വമായാണ് പാര്‍ലമെന്റ് ഇങ്ങനെയുള്ള പ്രമേയം ചര്‍ച്ച ചെയ്തിട്ടുള്ളു. പ്രമേയത്തെ പിന്തുണച്ച് ആദ്യം സംസാരിച്ചത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി ആയിരുന്നു.

എങ്ങനെ വേണമെങ്കിലും ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുള്ളതാണ് ചട്ടങ്ങളിലെ വാക്കുകളും പ്രയോഗങ്ങളുമെന്ന് അദ്ദേഹം സ്ഥാപിച്ചു. ഇന്ന് അതേ അരുണ്‍ ജെയ്റ്റ്‌ലി ഐ ടി ചട്ടങ്ങളെ ശക്തമായി അനുകൂലിക്കുന്നു.

അന്ന് ഐടി ചട്ടങ്ങളുടെ ആവശ്യകതയെ കുറിച്ച് ഏറ്റവും ശക്തമായി വാദിച്ചത് അന്നത്തെ ഐടി മന്ത്രി കപില്‍ സിബലായിരുന്നു. ഇന്ന് അമേരിക്കയിലേക്കാളും എത്രയോ മെച്ചപ്പെട്ടതാണ് ഐടി ചട്ടങ്ങള്‍ എന്ന് അദ്ദേഹം വാദിച്ചു.

ഇന്ന് സമാനമായ മോണിറ്ററിംഗ് ചട്ടത്തിലെ വകുപ്പിന് അനുസൃതമായി ബിജെപി പ്രവര്‍ത്തിച്ചപ്പോള്‍ അതേ കപില്‍ സിബല്‍ മറ്റു ഏകാധിപത്യ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും വരുമെന്ന് പ്രഖ്യാപിക്കുന്നു!

ചരിത്രത്തിലെ രസകരമായ ആവര്‍ത്തനങ്ങള്‍ ഏകാധിപത്യപരമായി പ്രയോഗിക്കാവുന്ന ചട്ടങ്ങള്‍ റദ്ദാക്കണമെന്ന് 2012ല്‍ ശക്തമായി ഞങ്ങള്‍ വാദിക്കുകയുണ്ടായി. ഇന്ന് കുറെ കൂടി ശക്തമായ ജനാധിപത്യ പ്രതിരോധം ഉയരേണ്ടിയിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News