ലോറിയില്‍ നിന്നും വീണ കയര്‍ സ്കൂട്ടറിന്‍റെ ടയറില്‍ കുടുങ്ങി; യുവതിയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം. ലോറിയില്‍ നിന്നും വീണ കയര്‍ സ്കൂട്ടറിന്‍റെ ടയറില്‍ ചുറ്റിയതിനെത്തുടര്‍ന്നുണ്ടായ അപകടത്തിലാണ് യുവതിയ്ക്ക് ജീവന്‍ നഷ്ടമായത്.

പൂവാർ ഉച്ചക്കട കുളത്തൂർ സെന്‍റ് സേവിയേഴ്‌സ് പള്ളിക്ക് സമീപം തുമ്പക്കൽ ലക്ഷം വീട് കോളനിയിൽ അനിതയാണ് മരിച്ചത്. ഇന്ന് രാവിലെകരമനയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

മുന്നിലൂടെ പോയ ലോറിയിൽ കെട്ടിയിരുന്ന കയർ അഴിഞ്ഞു റോഡിലേക്ക് വീഴുകയായിരുന്നു. ഇത്, ലോറിയ്ക്ക് പിന്നില്‍ സഞ്ചരിക്കുകയായിരുന്ന അനിതയുടെ സ്കൂട്ടറിന്‍റെ ടയറില്‍ കുടുങ്ങുകയും, തുടര്‍ന്ന് നിയന്ത്രണം തെറ്റിയ ബൈക്ക് റോഡിന്‍റെ വശത്തേക്ക് മറിയുകയുമായിരുന്നു.

വീഴ്ചയിൽ ഡിവൈഡറിൽ അനിതയുടെ തലയിടിച്ചു.ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News