‘മോദി വ്യാജവാര്‍ത്തയുടെ എന്‍സൈക്ലോപീഡിയ; ജനങ്ങളെ വിഡ്ഢികളാക്കാന്‍ മോദിക്കാകില്ല’

വ്യാജവാര്‍ത്തയുടെ എന്‍സൈക്ലോപീഡിയയാണ് നരേന്ദ്രമോദിയെന്ന് കനയ്യ കുമാര്‍. വ്യാജവാര്‍ത്തകള്‍ കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കാന്‍ മോദിക്കാകില്ലെന്നും കനയ്യ അഖിലേന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിച്ച് പറഞ്ഞു.

‘അവര്‍ക്ക് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുകയോ പശുവിനെ ആരാധിക്കുകയോ ചെയ്യാം. പക്ഷേ നമ്മള്‍ മുന്‍തൂക്കം നല്‍കേണ്ടത് അഴിമതിരഹിത സമൂഹത്തെ കുറിച്ചും ഉപയോഗിക്കാന്‍ യോഗ്യമായ റോഡുകളെയും വിദ്യാഭ്യാസത്തെയും കുറിച്ചുമാണ്. സമൂഹത്തില്‍ ഭയത്തിന്റെ അന്തരീക്ഷമാണ് നിഴലിടുന്നതെന്നും ജനങ്ങള്‍ അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാകണം.’- കനയ്യ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here