തിരുവനന്തപുരം:  കണിയാപുരത്ത് പിഡിപി പ്രവര്‍ത്തകരെ യൂത്ത് ലീഗ് പ്രവത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചു.

പി കെ ഫിറോസ്  പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെയായിരുന്നു വാഹനത്തില്‍ എത്തിയ സംഘം ആക്രമണം അഴിച്ച് വിട്ടത്.

സംഘര്‍ഷത്തില്‍ അഞ്ച് പിഡിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മംഗലപുരം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രീജിത്തിനും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് ലീഗ് വന്ന വാഹനത്തില്‍നിന്നും കമ്പിവടി പോലെയുള്ള മാരകായുധങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട് .