അടുത്ത വര്‍ഷത്തോടെ ഈ മോഡലുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കാനൊരുങ്ങി മാരുതി സുസുകി

അടുത്ത വര്‍ഷത്തോടെ ബിഎസ് 4 വാഹന മോഡലുകളുടെ അവസാനിപ്പിക്കാനൊരുങ്ങി മാരുതി സുസുകി.

ബിഎസ് 4 വാഹനങ്ങളുടെ ഉല്‍പ്പാദനം 2019 ഡിസംബറോടെ അവസാനിപ്പിക്കുമെന്ന് മാരുതി സുസുകി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ ആണ് അറിയിച്ചത്.

ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനാലും രാജ്യത്ത് 2020 ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കരുതെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സുസുകി വാഹന മോഡലുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നത്.

2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ഭാരത് സ്റ്റേജ്-6 നിലവാരത്തിലുള്ളവയായിരിക്കണമെന്നാണ് കോടതി ഉത്തരവ്.

അതേസമയം ചില ബിഎസ് 4 വാഹനങ്ങള്‍ ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ മാത്രം 2019 ഡിസംബറിനു ശേഷം ലഭ്യമാക്കിയേക്കാമെന്നും ഈ വാഹനങ്ങള്‍ 2020 മാര്‍ച്ച് 31 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതായി വരുമെന്ന് ആര്‍സി ഭാര്‍ഗവ ചൂണ്ടിക്കാട്ടി.

മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ നിര്‍ണായക തീരുമാനം. ഇതിനെ തുടര്‍ന്ന് വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ നല്‍കണമെന്ന് സുപ്രിം കോടതി മുമ്പ് നിര്‍ദേശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here