കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഇനി താക്കോലിന് പകരം വിരലടയാളം മതി; പുതിയ സംവിധാനവുമായി പ്രമുഖ കാര്‍ കമ്പനി

കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഇനി താക്കോല്‍ ഉപയോഗിക്കുന്നത് ഒരു പഴഞ്ചന്‍ രീതിയാകുന്നു. പുതിയ സംവിധാനവുമായി വാഹന പ്രേമികളെ അമ്പരപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി.

വിരലടയാളത്തിന്റെ സഹായത്തോടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനുള്ള സംവിധാനമാണ് ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. ഹ്യുണ്ടായിയുടെ സാന്റേ ഫെയിലാണ് ഈ പുതിയ സംവിധാനം ഒരുക്കുന്നത്.

കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനും കാറിന്റെ ഡോര്‍ തുറക്കാനും ഈ ഫിംഗര്‍ പ്രിന്റ് സംവിധാനം ഉപയോഗിക്കാം.

ഇതിലൂടെ കാറുകളെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഫിംഗര്‍ പ്രിന്റ് സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഒന്നിലധികം ആളുകളുടെ വിരല്‍ ഇതില്‍ പെയര്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ചൈനയില്‍ ഇറങ്ങുന്ന സാന്റാ ഫെയിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്.

കൂടാതെ ആരുടെ ഫിംഗര്‍ പ്രിന്റ് സ്‌കാന്‍ ചെയ്താണോ കാറില്‍ കയറുന്നത് അയാള്‍ മുമ്പ് ക്രമീകരിച്ചിരുന്നതുപോലെ സീറ്റ് പൊസിഷന്‍, സ്റ്റിയറിങ് പൊസിഷന്‍, റിയര്‍ വ്യൂ മിറര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, ടെംപറേച്ചര്‍ എന്നിവയും ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ആകുമെന്നുള്ളതും ഈ വാഹനത്തിന്റെ പ്രത്യേകതകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News