ധോണി വീണ്ടും ട്വന്‍റി-20 ടീമില്‍; രഹാനെയും അശ്വിനും ഒരു ടീമിലുമില്ല; പന്ത് ഏകദിനത്തിന ടീമിന് പുറത്ത്

മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി വീണ്ടും ട്വന്‍റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലിടം പിടിച്ചു. ജനുവരിയില്‍ ആരംഭിക്കുന്ന ന്യൂസീലന്‍ഡ് പര്യടനത്തിലെ ട്വന്‍റി- 20 പരമ്പരയ്ക്കുള്ള ടീമിലാണ് ധോണിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വെസ്റ്റിൻഡീസിനും ഓസ്ട്രേലിയയ്ക്കും എതിരായ ട്വന്‍റി- 20 പരമ്പരകള്‍ക്കുള്ള ടീമില്‍ ധോണിയെ ഉള്‍പ്പെടുത്താതെ ഋഷഭ് പന്തിന് അവസരം നല്‍കിയത് വിവാദമായിരുന്നു.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കും ന്യൂസീലന്‍ഡ് പര്യടനത്തിലെ ഏകദിന, ട്വന്‍റി- 20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ധോണിയുടെ തിരിച്ചുവരവും ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക രഹാനെ, ഓഫ് സ്പിന്നര്‍ അശ്വിന്‍ എന്നിവരുടെ പുറത്താകലുമാണ് ശ്രദ്ധേയമായ മാറ്റങ്ങള്‍.

ധോണിക്ക് പകരം ട്വന്‍റി- 20 ടീമില്‍ ഇടം ലഭിച്ച ഋഷഭ് പന്തിനെ ഓസ്‌ട്രേലിയക്കും ന്യൂസീലന്‍ഡിനും എതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അടുത്ത മെയ് മാസത്തില്‍ നടക്കുന്ന ലോകകപ്പ് മുന്‍നിര്‍ത്തിയാണ് മാറ്റങ്ങളെന്ന് ബി സി സി ഐ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ജനുവരി ഏഴിനാണ് അവസാനിച്ചശേഷമാണ് മൂന്നു മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പര. ജനുവരി 18ന് ഓസീസ് പര്യടനം അവസാനിക്കുന്നതിന് പിന്നാലെ. ജനുവരി 23-ന് ന്യൂസിലന്‍ഡ് പര്യടനം ആരംഭിക്കും

ന്യൂസീലന്‍ഡിനെതിരായ ട്വന്‍റി- 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക്, കേദാര്‍ ജാദവ്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസ് വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്.

ഓസ്‌ട്രേലിയക്കും ന്യൂസീലന്‍ഡിനുമെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം:വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, ദിനേഷ് കാര്‍ത്തിക്ക്, കേദാര്‍ ജാദവ്, എം.എസ് ധോനി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News