കോഴിക്കോട് നടന്നു വന്ന കെ എസ് ടി എ വിദ്യാഭ്യാസ മഹോത്സവത്തിന് സമാപനം

3 ദിവസമായി കോഴിക്കോട് നടന്നു വന്ന കെ എസ് ടി എ വിദ്യാഭ്യാസ മഹോത്സവത്തിന് സമാപനം .വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു.

കഴിഞ്ഞ 3 ദിവസങ്ങളായി വിദ്യാഭ്യാസ ഉത്സവത്തിന് സാക്ഷ്യം വഹിക്കുകായായിരുന്നു കോഴിക്കോട് .വിവിധ സെമിനാറുകള്‍ ,വിദ്യാഭ്യാസ ചലച്ചിത്രോത്സവം ,ചര്‍ച്ചകള്‍ എന്നിവയാണ് വിദ്യാഭ്യാസ മഹോത്സവത്തിന്റെ ഭാഗമായി നടന്നത്.

അറിവിന്റെ ജനതിപത്യ വല്‍ക്കരണമാണ് പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ലക്ഷ്യം എന്ന് സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു.

ചടങ്ങില്‍ സുവനീര്‍ പ്രകാശനം മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു .3 ദിവസങ്ങളിലായി നടന്ന ചര്‍ച്ചകളില്‍ നിന്ന് കണ്ടെത്തിയ നൂതന ആശയങ്ങള്‍ വിദ്യാഭ്യാസ രംഗത് നടപ്പിലാക്കണം എന്ന ആവശ്യമാണ് കെ എസ് ടി എ വിദ്യാഭ്യാസ ഉത്സവത്തിലുടെ മുമ്പോട്ട് വെക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News