ഇതര ജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്ത യുവതിയെ സ്വന്തം വീട്ടുകാര്‍ തീകൊളുത്തി ക്കൊലപ്പെടുത്തി. തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിനടുത്ത് മഞ്ചേരിയൽ ജില്ലയിലെ കാലമഡുഗു ഗ്രാമത്തിലാണു സംഭവം.
അനുരാധ എന്ന പെണ്‍കുട്ടിയാണ് സ്വന്തം വീട്ടുകാരുടെ ക്രൂരതയ്ക്കിരയായത്. അയൽവാസികളായിരുന്ന അനുരാധയും ലക്ഷ്മണും ദീർഘനാളായി പ്രണയത്തിലായിരുന്നു. ലക്ഷ്മണ്‍ മറ്റൊരു ജാതിയില്‍പെട്ടയാളായതിനാല്‍, വീട്ടുകാര്‍ ഇരുവരും തമ്മിലുള്ള ബന്ധത്തിന് എതിരായിരുന്നു.
വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ, ഈ മാസം മൂന്നിന് ഇരുവരും വിവാഹിതരായി. ലക്ഷ്മൺ മറ്റൊരു ജാതിയിൽപ്പെട്ട ആളായതിനാലും ഇരുവരും തമ്മിലുള്ള ബന്ധത്തിനും വിവാഹത്തിനും വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നതിനാലും ഇരുവരും ഹെെദരാബാദിലേക്ക് ഒളിച്ചോടി.
അവിടെ വെച്ച് വിവാഹിതരായ ഇരുവരും പിന്നീട് നാട്ടിലെക്ക് തിരികെയെത്തി. എന്നാല്‍ അനുരാധ നാട്ടില്‍ തിരിച്ചെത്തിയെന്ന് മനസ്സിലായ വീട്ടുകാര്‍ അവരെ ബലമായി പിടിച്ച് കൊണ്ടു വന്ന ശേഷം തീകൊളുത്തികൊലപ്പെടുത്തുകയും ചാരം പുഴയില്‍ ഒഴുക്കുകയുമായിരുന്നു .
അനുരാധയുടെ ഭര്‍ത്താവായ ലക്ഷ്മണ്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുണ്ടായ പൊലീസ് അന്വേഷണത്തില്‍ അനുരാധയുടെ മാതാപിതാക്കളായ സത്തേന, ലക്ഷ്മി എന്നിവർക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അനുരാധയെ വീട്ടുകാര്‍ തന്നെ കൊലപ്പെടുത്തിയണെന്നും പൊലീസും സ്ഥിരീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here