വീണ്ടും സുനാമി മുന്നറിയിപ്പ്; കനത്ത ജാഗ്രത നിര്‍ദ്ദേശം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ വീണ്ടും സുനാമി മുന്നറിയിപ്പ്. കനത്ത ജാഗ്രതാ നിര്‍ദ്ദേശം. തീരദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ക‍ഴിഞ്ഞ ദിവസം, ഇന്തോനേഷ്യയില്‍ ഉണ്ടായ സുനാമിയില്‍ മുന്നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 1000ങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാണാതായ നിരവധിപ്പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോ‍ഴും തുടരുകയാണ്.

ശനിയാഴ്ച പ്രദേശിക സമയം രാത്രി 9.30 ഓടെ സുനാമിത്തിരകള്‍ നാശം വിതച്ചത്. നൂറു കണക്കിന് കെട്ടിടങ്ങള്‍ നശിച്ചതുള്‍പ്പെടെ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

കടലിനടിയില്‍ ഉണ്ടായ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് സുനാമിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നിറഞ്ഞ് റോഡ‍് ഗതാഗതം തടസപ്പെട്ടതിനാൽ പലയിടങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News