ഇടത്തരക്കാരുടെ നികുതി കുറയ്ക്കണമെന്ന ആവശ്യത്തിന് പുതുച്ചേരിക്ക് വണക്കമെന്ന ഇതിഹാസ മറുപടിയുമായി പ്രധാനമന്ത്രി ; മോദിയോട് ഇനി അപ്രിയ ചോദ്യങ്ങള്‍ വേണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

എന്റെ ബൂത്ത് ശക്തമായ ബൂത്ത് എന്ന പാര്‍ട്ടിതല വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇടത്തരക്കാര്‍ക്കു മേല്‍ നികുതികള്‍ അടിച്ചേല്‍പ്പിക്കുന്നതിനെക്കുറിച്ചുള്ള പുതുച്ചേരിയിലെ പ്രവര്‍ത്തകന്റെ ചോദ്യമാണ് മോദിയെ വെള്ളം കുടിപ്പിച്ചത്.

ബിജെപിയുടെ അടിത്തറയായ മധ്യവര്‍ഗക്കാര്‍ക്ക് ആദായ നികുതി ഇളവുകളോ ബാങ്ക് ഇടപാടുകളിലെ നികുതി ഇളവുകളോ നല്‍കാത്തതെന്തെന്നായിരുന്നു നിര്‍മല്‍ കുമാര്‍ ജയിന്‍ എന്ന പ്രവര്‍ത്തകന്റെ ചോദ്യം.

നിര്‍മല്‍കുമാറിന്റെ ചോദ്യത്തില്‍ അമ്പരന്ന മോദി, നിങ്ങള്‍ ഒരു കച്ചവടക്കാരനായതിനാലാണ് ഈ ചോദ്യമെന്ന മറുപടിക്ക് ശേഷം ‘ചലിയേ പുതുച്ചേരിക്ക് വണക്കം’ എന്ന് പറഞ്ഞ് സംവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.

ഇതോടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ തത്സമയ ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം നല്‍കാന്‍ പ്രയാസം നേരിടുന്ന സാഹചര്യത്തില്‍ നരേന്ദ്ര മോദിക്കുള്ള ചോദ്യങ്ങള്‍ സെന്‍സര്‍ ചെയ്യാന്‍ പ്രധാനമന്ത്രിയുെട ഓഫിസ് തീരുമാനിക്കുകയായിരുന്നു.

ഇനിയുള്ള സംവാദങ്ങളില്‍ ചോദ്യങ്ങളുടെ വി!ഡിയോ രണ്ടു ദിവസം മുന്‍പ് നേതൃത്വത്തിന് നല്‍കി അനുമതി  വാങ്ങണമെന്നാണു പുതിയ നിബന്ധന.

ചോദ്യകര്‍ത്താവിന്റെ വിശദവിവരങ്ങള്‍ പ്രത്യേക ഫോമില്‍ പൂരിപ്പിച്ചു നല്‍കണം. ചോദ്യവിഡിയോകളില്‍ നിന്നു മികച്ചവ തെരഞ്ഞെടുത്ത് ബന്ധപ്പെട്ടവരെ അറിയിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News