2000, 500, 200, 100, 50, 10 നോട്ടുകള്‍ക്ക് പിന്നാലെ പുതിയ 20 രൂപ നോട്ട് പുറത്തിറക്കാനൊരുങ്ങുകയാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ടു നിരോധനത്തിന് പിന്നാലെയാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കിയത്.

പുതിയ നോട്ടുകള്‍ പുറത്തിറക്കിയാലും പഴയ നോട്ടുകള്‍ പിന്‍വലിക്കില്ലെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 2018 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ആകെയുണ്ടായിരുന്ന നോട്ടുകളില്‍ 9.8% നോട്ടുകള്‍ 20 രൂപ നോട്ടുകളാണ്.

2016 മാര്‍ച്ചില്‍ ആകെയുണ്ടായിരുന്നത് 4.92 ബില്ല്യണ്‍ നോട്ടുകളാണെങ്കില്‍ 2018 മാര്‍ച്ചില്‍ ഇത് 10 മില്ല്യണ്‍ നോട്ടുകളായി. 100 രൂപ നോട്ടാണ് ഏറ്റവും ഒടുവിലായി റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയത്.