ശബരിമലയിൽ ഈ സീസണിൽ ആദ്യമായി സോപാന സംഗീതത്തോടെ സന്നിധാനത്തെ രാമമൂർത്തി മണ്ഡപമുണർന്നു. തിരുവല്ല സ്വദേശി എം ജെ ശിവകുമാറാണ് ഹൈക്കോടതി അനുമതിയോടെ സോപാന സംഗീതം പാടി സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കിയത്.

ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞയെ തുടർന്ന് സന്നിധാനത്തെ രാമമൂർത്തി മണ്ഡപത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അനുമതി ഇല്ലായിരുന്നു.

മുൻപ് എല്ലാ ദിവസവും കലാപരിപാടികൾ ഉണ്ടായിരുന്ന മണ്ഡപത്തിൽ ഇക്കുറി വേദി ഉണരാൻ സീസണിലെ അവസാന നാൾ വരെ കാത്തിരിക്കേണ്ടി വന്നു.

ഹൈക്കോടതി വിധിയുമായി എത്തിയ തിരുവല്ല സ്വദേശി എം ജെ ശിവകുമാറാണ് സന്നിധാനത്തെ സോപാന സംഗീതം പാടി ഭക്തിസാന്ദ്രമാക്കിയത്.മൂന്ന് ഗാനങ്ങളാണ് ശിവകുമാർ ആലപിച്ചത്.

അയ്യപ്പസ്തുതി പാടി ആരംഭിച്ച സോപാനസംഗീതം ഹരിവരാസനത്തിനു മുന്നേ അവസാനിച്ചു.