ഇലക്ട്രിക് കാറിന്റെ പരീക്ഷണയോട്ടത്തിനായി ഹോണ്ടയുടെ ജാസും

ഇലക്ട്രിക് കാറിന്റെ പരീക്ഷണയോട്ടത്തിനായി ഹോണ്ടയുടെ ജാസും. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ജാസാണ് ആദ്യ ഇലക്ട്രിക് വാഹനമാകുക.

ഇലക്ട്രിക് ജാസിനൊപ്പം ഹൈബ്രിഡ് സിറ്റിയും 2020-ല്‍ ഹോണ്ട നിരത്തിലെത്തിക്കും. പരീക്ഷണയോട്ടം നടത്തുന്ന ഇലക്ട്രിക് മോഡല്‍ ജാസിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ ക്യാമറയില്‍ പതിഞ്ഞിരുന്നു.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ ഓടാന്‍ ശേഷിയുള്ള ബാറ്ററിയായിരിക്കും ജാസില്‍ നല്‍കുക. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News