ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച രണ്ട് ഭര്‍തൃസഹോദരന്മാര്‍; സംഭവം പുറത്തറിഞ്ഞത് മകളെയും പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ

കണ്ണൂര്‍: ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച് രണ്ട് ഭര്‍തൃസഹോദരന്മാര്‍. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ കേളകത്താണ് സംഭവമുണ്ടായത്.

ഭര്‍തൃസഹോദരന്മാരായ രണ്ട് പേരെ പൊലീസ് തിരയുകയാണ്. ഭയം കാരണം പീഡനവിവരം പുറത്തു പറയാന്‍ മടിച്ച യുവതി, അവര്‍ മകളെയും പീഡിപ്പിക്കാനുള്ള ശ്രമം നടന്നതോടെയാണ് സംഭവം പുറത്തു പറഞ്ഞത്.

ഇവരുടെ അതിക്രമം മകള്‍ക്ക് നേരെയും തുടര്‍ന്നതോടെ ഇവര്‍ ഭര്‍തൃവീട്ടില്‍ നിന്നും സഹോദരന്റെ വീട്ടിലേക്ക് മാറുകയായിരുന്നു. ചൈല്‍ഡ് ലൈനെയാണ് യുവതി വിവരമറിയിച്ചത്.

ചൈല്‍ഡ് ലൈന്‍ ഇടപെട്ടതോടെയാണ് വിവരം പൊലീസലെത്തിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News