പൊതുസ്ഥലങ്ങളില്‍ നിസ്‌കാരം നിരോധിച്ച് ഉത്തര്‍പ്രദേശ് പൊലീസ് ഉത്തരവ്; ആശങ്കയിലായി ജീവനക്കാര്‍

നോയിഡ:പൊതുസ്ഥലങ്ങളില്‍ നിസ്‌കാരം നിരോധിച്ച് ഉത്തര്‍പ്രദേശ് പൊലീസ് ഉത്തരവ്. ഐടി വ്യാവസായിക ഹബ്ബായ ഇവിടെ ആയിരക്കണക്കിന് ജീവനക്കാരാണ് പൊതുഇടങ്ങളില്‍ നിസ്‌കരിക്കാറുള്ളത്.

ഇവര്‍ക്കുള്ളൊരു ഇരുട്ടടിയാണ് പുതിയ തീരുമാനം. നോയിഡയിലെ വ്യാവസായിക കേന്ദ്രങ്ങള്‍ക്ക് സമീപത്തുള്ള നിസ്‌കാരമാണ് നിരോധിച്ചിരിക്കുന്നത്.

ഇതിനു സമീപത്തുള്ള ഒഴിഞ്ഞ സ്ഥലങ്ങളിലും പാര്‍ക്കുകളിലും മറ്റ് പൊതുഇടങ്ങളിലും നിസ്‌കാരം നടത്താന്‍ പാടില്ലെന്നാണ് ഉത്തരവ്.

ജീവനക്കാര്‍ പൊതു സ്ഥലത്ത് നിസ്‌കരിക്കരുത്. അവരോട് മസ്ജിദില്‍ പോയി നിസ്‌കരിക്കാന്‍ പറയണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.

ഈദ് ഗാഹ് കമ്പനിക്കുള്ളില്‍ വെച്ച് നടത്താന്‍ അനുമതി തേടാന്‍ ആവശ്യപ്പെടാനുമാണ് നിര്‍ദേശം. അതോടൊപ്പം പ്രദേശത്തെ കമ്പനികളിലെ തൊഴിലാളികള്‍ പൊതുസ്ഥലത്ത് നിസ്‌കരിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം.

നിരോധനം ലംഘിച്ചാല്‍ കമ്പനിയ്‌ക്കെതിരെ നടപടിയെടുക്കുമെന്നുമാണ് പൊലീസിന്റെ വിശദീകരണം.

പ്രദേശത്തെ കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച നോട്ടീസ് പൊലീസ് നല്‍കി കഴിഞ്ഞു. പൊലീസ് നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News