ഭക്ഷണം കഴിച്ചയുടനെ പുകവലിയ്ക്കുന്ന ഒരുപാടുപേര്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ അത് നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും നല്ലതാണോ എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഉച്ചയൂണ് കഴിഞ്ഞാലും അത്താഴം കഴിഞ്ഞാലും ചിലര്‍ പുകവലിക്കുന്നത് സ്ഥിരമാണ്. എന്നാല്‍ ഭക്ഷണം കഴിച്ച് കഴിഞ്ഞ ഉടന്‍ പുകവലിച്ചാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് ആരോഗ്യവിദ്ഗധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇത്തരത്തില്‍ പുകവലിക്കുമ്പോള്‍ നിക്കോട്ടിന്‍ രക്തത്തില്‍ കലരുകയും ദഹനവ്യവസ്ഥയെ ബാധിക്കുകയും ചെയ്യും.

കൂടാതെ ഇത് ആമാശയത്തില്‍ ക്യാന്‍സര്‍, ശ്വാസകോശ അര്‍ബുദം എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണെന്നും നിരവധി പഠനങ്ങള്‍ പറയുന്നു.

ആഹാരം കഴിഞ്ഞ ഉടന്‍ പുകവലിച്ചാല്‍ ആമാശയങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ വരാം. ദഹനവ്യവസ്ഥ ശരീരം മുഴുവനായും ബാധിക്കാം. ഈ പുകവലി ശീലം കരളിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കും.