സ്കൂളുകൾ കേന്ദ്രീകരിച്ച് കവർച്ച; ഇടുക്കി സ്വദേശി പിടിയിൽ

സ്കൂളുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് കുമളി പോലീസിന്റെ പിടിയിൽ. ഇടുക്കി തങ്കമണി സ്വദേശി മഹേഷാണ് അറസ്റ്റിലായത്.

ഈ മാസം 13നാണ് കുമളിയ്ക്ക് സമീപമുള്ള അമരാവതി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ മോഷണം നടന്നത്. രണ്ടാം നിലയിലുള്ള ഓഫീസ് മുറിയിലേക്ക് ഇരുമ്പ് ഗ്രിൽ വളച്ച് കയറിയ മോഷ്ടാവ് സ്റ്റാഫ് റൂമിന്റെ പൂട്ടും തകർത്തിരുന്നു.

സ്കൂളിൽ നിന്ന് ശേഖരിച്ച വിരലടയാളങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മുണ്ടക്കയം പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ മാസമാണ് മഹേഷ് ജയിൽ മോചിതനായത്.

തൃശൂർ, മൂവാറ്റുപുഴ, തൊടുപുഴ, മുണ്ടക്കയം എന്നിവിടങ്ങളിലെ സ്കൂളുകളിലും കവർച്ച നടത്തിയത് താനാണെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

സ്കൂളുകളിൽ നിന്ന് പണം മാത്രം കവരുന്ന മഹേഷ് തമിഴ്നാട്ടിലെത്തി സുഖജീവിതം നയിക്കുകയാണ് പതിവ്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News